പൊലീസിന് ക്രമസമാധാനം നിലനിര്‍ത്താന്‍ അശ്ലീലപദപ്രയോഗം ആവശ്യമില്ല, ഹൈക്കോടതി

Advertisement

കൊച്ചി.ആലത്തൂരില്‍ അഭിഭാഷകനെ എസ്‌ഐ അപമാനിച്ച സംഭവത്തില്‍ വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി.
ക്രമസമാധാനം നിലനിര്‍ത്താന്‍ അശ്ലീലപദപ്രയോഗം ആവശ്യമില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
പൊലീസിന്റെ അശ്ലീല പദപ്രയോഗം തീവ്രസ്വഭാവമുള്ളതെന്നും വിമര്‍ശനമുണ്ട്.
പൊലീസ് സ്റ്റേഷന്‍ ‘ടെറര്‍’ സ്ഥലമാക്കി വയ്‌ക്കേണ്ട കാര്യമില്ല. രാജ്യത്തെ മികച്ച സേനയെ പറയിപ്പിക്കാന്‍ ഒരു ഉദ്യോഗസ്ഥന്‍ മതി.
സര്‍ക്കാര്‍ അഭിഭാഷകന്‍ ഇക്കാര്യം ഡിജിപിയെ അറിയിക്കണം.
എസ്‌ഐ വിആര്‍ റെനീഷിനെതിരെ എന്ത് നടപടിയെടുത്തുവെന്ന് ചോദിച്ച ഹൈക്കോടതി
നടപടിയെടുത്തതിന്റെ മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി

Advertisement