ഡൽഹിയിൽ കടുത്ത ചൂടിൽ പരിശീലനത്തിനിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട് മലയാളി പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു

Advertisement

ന്യൂഡെല്‍ഹി. ഡൽഹിയിൽ കടുത്ത ചൂടിൽ പരിശീലനത്തിനിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട് മലയാളി പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു.വടകര സ്വദേശിയും ഡൽഹി പൊലീസ് ASIയുമായ കെ ബിനേഷാണ് മരിച്ചത്.ഹൃദയാഘാതത്തെ തുടർന്നാണ് മരണം. അതിനിടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ചൂട് ഡൽഹിയിൽ ഇന്ന് രേഖപ്പെടുത്തി

വസീറാബാദ് പൊലീസ് ട്രെയിനിങ് സെന്ററിൽ നടക്കുന്ന പ്രമോഷൻ പരിശീലനത്തിന് ശേഷം ദേഹാസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്നാണ് ബിനേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശീലന ശേഷം വീട്ടിലേക്ക് മടങ്ങിയ ബിനേഷിന് ശാരീരിക ആസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ആശുപത്രിയിലേക്ക് പോകും വഴി ഹൃദയാഘാതം സംഭവിച്ചു. കനത്ത ചൂടിനെ തുടർന്നുള്ള ശാരീരിക ബുദ്ധിമുട്ടുകൾ ബിനേഷിന് ഉണ്ടായിരുന്നതായി ബന്ധു അജയ്കുമാർ പറഞ്ഞു

50 ഡിഗ്രിയും റെഡ് അലേർട്ടും നിലനിൽക്കെയാണ് ഈ മാസം 27 മുതൽ 48 ദിവസത്തെ പരിശീലനം വസീറബാദിലെ ട്രെയിനിങ് സെൻററിൽ ആരംഭിച്ചത്.കായികക്ഷമതയും പരേഡും കൂടാതെ ഷീറ്റ് കൊണ്ട് നിർമ്മിച്ച കേന്ദ്രത്തിൽ വച്ച് ക്ലാസ്സും ഉണ്ടായിരുന്നതായി സഹപ്രവർത്തകർ പറഞ്ഞു. മൃതദേഹം ഇന്ന് കോഴിക്കോട്ടേക്ക് എത്തിക്കും .ബിനേഷിന്റെ മരണത്തിൽ ഡൽഹി പോലീസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.അതികഠിനമാവുകയാണ് ഉത്തരേന്ത്യയിലെ ഉഷ്ണതരംഗം. 52.3°C ആണ് ഇന്ന് ഡൽഹിയിൽ രേഖപ്പെടുത്തിയ താപനില.രാജസ്ഥാനിൽ 50 ഡിഗ്രിയും
പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ 48 °C ഉം രേഖപ്പെടുത്തി.അപ്രതീക്ഷിതമായി ഡൽഹിയിൽ പെയ്ത നേരിയ മഴ കനത്ത ചൂടിനിടെ നേരിയ ആശ്വാസമേകി

Advertisement