ശെടാ,ആരാണാ ഭാഗ്യവാന്‍

Advertisement

ആലപ്പുഴ. പന്ത്രണ്ട് കോടി രൂപ ഒന്നാം സമ്മാനം ഭാഗ്യവാനെ കണ്ടെത്താനായില്ല. കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ വിഷു ബംപർ നറുക്കെടുപ്പിലാണ് VC 490987 എന്ന ടിക്കറ്റിന് ഒന്നാം സമ്മാനം അടിച്ചത്.
സമ്മാനം ലഭിച്ചിരിക്കുന്നത് ആലപ്പുഴ ജില്ലയിലെ അനില്‍കുമാർ എന്ന ഏജന്റ് ചില്ലറ വ്യാപാരിയായ ജയയ്ക്ക് വിറ്റ
ടിക്കറ്റിനാണ് ഭാഗ്യശാലിയെ ഇത് വരെ കണ്ടെത്തിയിട്ടില്ല.

കേരളക്കരയാകെ ആകാംക്ഷയോടെ ആ വിവരത്തിന് കാതോര്‍ക്കുകയാണ്. ആലപ്പുഴയിൽ തൃക്കാർത്തിക ലോട്ടറി ഏജൻസി നടത്തുന്ന അനിൽകുമാറിന്റെ കയ്യിൽ നിന്ന് ആഴ്ചകൾക്ക് മുൻപാണ് ചില്ലറ വ്യാപാരം നടത്തുന്ന പഴയവീട് സ്വദേശി ജയ വില്പനയ്ക്ക് ഏതാനും ടിക്കറ്റുകൾ വാങ്ങിച്ചത്.
ആകെ വിറ്റത് 40ൽ താഴെ ടിക്കറ്റുകൾ മാത്രം. പഴയ വീട് ക്ഷേത്രത്തിന് സമീപമാണ് ജയ ലോട്ടറിയുടെ ചില്ലറ വ്യാപാരം നടത്തുന്ന പെട്ടിക്കട.സ്ഥിരമായി ടിക്കറ്റ് എടുക്കുന്ന 10 പേരോട് സമ്മാന വിവരമറിയിച്ചെങ്കിലും ഭാഗ്യശാലിയെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

രണ്ടാം സമ്മാനമായി ഒരു കോടി വീതം 6 ഭാഗ്യശാലികൾക്ക്. മൂന്നാം സമ്മാനം 10 ലക്ഷം വീതം 6 പേർക്ക്.നാലാം സമ്മാനമായി അഞ്ചു
ലക്ഷം ആറു പേർക്കുമുണ്ട്.ആകെ അച്ചടിച്ചത് 42 ലക്ഷം ടിക്കറ്റുകളായിരുന്നു.അതിൽ 41,84,893 ടിക്കറ്റുകൾ വിറ്റു പോയെന്നാണ്
ഒടുവിലത്തെ കണക്ക്.10 കോടി രൂപ ഒന്നാം സമ്മാനം നല്‍കുന്ന മണ്‍സൂണ്‍ ബമ്പർ പ്രകാശനവും ഇന്ന് നടന്നു.250 രൂപയാണ് മണ്‍സൂണ്‍ ബമ്പർ ടിക്കറ്റിൻ്റെ ഈ വർഷത്തെ വില.

Advertisement