സ്കൂട്ടറിന്‍റെ പിന്നിലിരുന്ന് കുട നിവര്‍ത്തി,റോഡില്‍ തലയടിച്ചു വീണ് വീട്ടമ്മക്ക് ദാരുണാന്ത്യം

Advertisement

തിരുവനന്തപുരം: കോവളത്ത് സ്കൂട്ടറിന്‍റെ പിന്നിലിരുന്ന് കുട നിവര്‍ത്തുന്നതിനിടെ തെറിച്ചു വീണ് വീട്ടമ്മ മരിച്ചു. മുക്കോല സ്വദേശി സുശീലയാണ് മരിച്ചത്.
റോഡില്‍ തലയിടിച്ചു വീണ് രക്തം വാര്‍ന്നാണ് മരണം. കോവളം ഹോട്ടലിലെ ജീവനക്കാരിയാണ് സുശീല. മൃതദേഹം വിഴിഞ്ഞം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Advertisement