അങ്കണവാടി പ്രവേശനോത്സവം മാറ്റി

Advertisement

സംസ്ഥാനത്ത് മഴ ശക്തമായ സാഹചര്യത്തിൽ അങ്കണവാടി പ്രവേശനോത്സവം മാറ്റി.
പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
നാളെയാണ് (മെയ് 30) പ്രവേശനോത്സവം നടത്താനായിരുന്നത്. വേനലവധി കഴിഞ്ഞ് കുട്ടികൾ അങ്കണവാടിയിലും സ്കൂളിലുമടക്കം പോകാൻ ഒരുങ്ങുന്നതിനിടെയാണ് സംസ്ഥാനത്ത് മഴ കനക്കുന്നത്. ഈ സാഹചര്യത്തിലാണ് തിയതി മാറ്റാനുള്ള തീരുമാനമെന്ന് വനിത ശിശുക്ഷേമ വകുപ്പ് അറിയിച്ചു.

Advertisement