വാർത്താനോട്ടം

Advertisement

2024 മെയ് 30 വ്യാഴം

BREAKING NEWS

👉500 ഗ്രാം സ്വർണ്ണവുമായി ശശീ തരൂരിൻ്റ പിഎ ശിവകുമാർ പ്രസാദിനെയും കൂട്ടാളിയേയും കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.

👉 സംസ്ഥനത്ത് സർക്കാർ ഭൂമി കൈയേറി നിർമ്മിച്ച ആരാധനാലയങ്ങൾ പൊളിച്ചുനീക്കണമെന്ന് ഹൈക്കോടതി.

👉 കാസർകോട് കൊടിയമ്മയിൽ സെപ്ടിക്ക് ടാങ്കിനായി എടുത്ത കുഴിയിൽ കാട്ടുപന്നി വീണു.

👉തിരുവനന്തപുരം എസ് എസ് കോവിൽ റോഡിൽ അപകടാവസ്ഥയിലായ കെട്ടിടത്തിൽ നിന്ന് 20 പേരെ ഒഴിപ്പിച്ചു.

🌴 കേരളീയം 🌴

🙏 അതി തീവ്രമഴ തുടരുന്ന സാഹചര്യത്തില്‍ ഇന്ന് സംസ്ഥാന തലത്തിലും അംഗന്‍വാടി തലത്തിലും നടത്താന്‍ നിശ്ചയിച്ചിരുന്ന പ്രവേശനോത്സവം മാറ്റി. കുട്ടികള്‍ അംഗന്‍വാടിയില്‍ വരേണ്ട പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും വനിതാ ശിശുക്ഷേമ വകുപ്പ് അറിയിച്ചു.

🙏 തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം കേരളത്തില്‍ ഇന്നെത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 31-ന് എത്തിച്ചേരുമെന്നാണ് നേരത്തേ പ്രവചിച്ചിരുന്നത്. തീരദേശത്ത് ശക്തമായ പടിഞ്ഞാറന്‍ കാറ്റ് നിലനില്‍ക്കുന്നതിനാല്‍ കേരളത്തില്‍ അടുത്ത ഒരാഴ്ച മഴയ്ക്കും വ്യാപകമായ ഇടി മിന്നലിനും കാറ്റിനും സാധ്യത.

🙏 സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ വെള്ളക്കെട്ടും ഗതാഗത തടസ്സവും ജനജീവിതം സ്തംഭിപ്പിച്ചു. തിരുവനന്തപുരത്തും കൊച്ചിയിലും കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. കൊച്ചി കളമശ്ശേരിയില്‍ നിന്ന് ഫയര്‍ഫോഴ്സിന്റെ ഡിങ്കി ബോട്ടുകളില്‍ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.

🙏 പേമാരിയില്‍ മുങ്ങി സംസ്ഥാനം. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വെള്ളമുയര്‍ന്നതോടെ ജനം തീരാദുരിതത്തിലായി. തിരുവനന്തപുരം ജില്ലയില്‍ എട്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു.

🙏പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തത് ഗുരുതര വീഴ്ചയാണെന്നും, ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണ് സംഭവിച്ചതെന്നും കെ.പി.സി.സി അന്വേഷണ സമിതി വിലയിരുത്തി.

🙏 ഡോ. വന്ദന ദാസ് കൊലക്കേസിലെ പ്രതി സന്ദീപിന്റെ വിടുതല്‍ ഹര്‍ജി കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി തള്ളി. സെഷന്‍സ് കോടതിയുടെ നടപടിക്കെതിരെ ഹൈക്കോടതിയില്‍ റിവിഷന്‍ ഹര്‍ജി നല്‍കുമെന്ന് പ്രതിഭാഗം അറിയിച്ചു. കേസില്‍ നിന്ന് ഒഴിവാക്കണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ ആവശ്യം.

🙏 വിഷു ബമ്പറിന്റെ 12 കോടി രൂപയുടെ ഒന്നാം സമ്മാനം വിറ്റു പോയിരിക്കുന്നത് ആലപ്പുഴ ജില്ലയിലെ തൃക്കാര്‍ത്തിക എന്ന ഏജന്‍സിയില്‍ നിന്നും. അനില്‍ കുമാര്‍ എന്ന ഏജന്റില്‍ നിന്നും ചില്ലറ വില്പനക്കാരി ജയ വാങ്ങി വിറ്റ ടിക്കറ്റിനാണ് 12 കോടി അടിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

🙏 യൂട്യൂബര്‍ സഞ്ജു ടെക്കിയുടെ ഗതാഗത കുറ്റകൃത്യങ്ങള്‍ വിശദമായി അന്വേഷിക്കാന്‍ ഗതാഗത കമ്മീഷണര്‍ നിര്‍ദേശം നല്‍കി. സഞ്ജു ടെക്കി സ്ഥിരം ഗതാഗത നിയമങ്ങള്‍ തെറ്റിക്കുന്ന ആളാണെന്നും ഇയാള്‍ക്കെതിരെ ശക്തമായ നടപടി എടുക്കാനാണ് തീരുമാനമെന്നും ആര്‍ടിഒ പറഞ്ഞു.

🙏 വിദ്യാര്‍ത്ഥി കണ്‍സഷന് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സംവിധാനമൊരുക്കുമെന്ന് കെഎസ്ആര്‍ടിസി. 2024 – 25 അദ്ധ്യയന വര്‍ഷം മുതല്‍ കെഎസ്ആര്‍ടിസി ബസുകളിലെ വിദ്യാര്‍ഥി കണ്‍സഷന്‍ ഓണ്‍ലൈനിലേക്ക് മാറും.

🙏 പൊലീസ് പിടികൂടിയ ബോട്ടുകളുടെ യന്ത്രങ്ങള്‍ കാണാനില്ലെന്ന പരാതിയില്‍ കണ്ണൂര്‍ വളപട്ടണം പൊലീസ് സ്റ്റേഷനില്‍ വിജിലന്‍സ് പരിശോധന. നാല് ബോട്ടുകളുടെ യന്ത്രങ്ങള്‍ കാണാനില്ലെന്നാണ് പരാതി.

🇳🇪 ദേശീയം 🇳🇪

🙏 രാജ്യചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തി ഡല്‍ഹി. മുംഗേഷ്പുര്‍ കാലാവസ്ഥാ നിലയത്തിലാണ് ബുധനാഴ്ച ഉച്ചതിരിഞ്ഞ് 2:30-ന് 52.3 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തിയത്. രാജ്യതലസ്ഥാനത്തിന് പുറമെ ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും താപനില 50 ഡിഗ്രിക്ക് മുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

🙏 എണ്‍പതോളം അഭിമുഖങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി. വാര്‍ത്താസമ്മേളനങ്ങള്‍ നടത്തുന്നില്ലെന്ന വിമര്‍ശനങ്ങളെ മറികടക്കാന്‍ കൂടി ലക്ഷ്യമിട്ടായിരുന്നു മോദിയുടെ നീക്കം.

🙏 ബംഗാള്‍, ഹരിയാന, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ സിഎഎ പ്രകാരം അപേക്ഷിച്ച ആദ്യഘട്ടത്തിലുള്ളവര്‍ക്ക് പൗരത്വം നല്‍കിയിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ബംഗാളിലെ അവസാനഘട്ട വോട്ടെടുപ്പിനു മുന്‍പായാണ് കേന്ദ്രസര്‍ക്കാര്‍ നടപടി.

🙏 പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കന്യാകുമാരി ധ്യാനത്തിന്റെ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയുന്നത് വിലക്കണമെന്നാവശ്യപ്പെട്ട് സിപിഎം തമിഴ്നാട് സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കി.

🙏 ലോക്സഭ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിനുള്ള പരസ്യ പ്രചാരണം ഇന്ന് സമാപിക്കും. ശനിയാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പില്‍ ആകെ 57 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്. പഞ്ചാബിലെയും ഹിമാചല്‍ പ്രദേശിലെയും മുഴുവന്‍ മണ്ഡലങ്ങളും ചണ്ഡിഗഡ് സീറ്റും ഈ ഘട്ടത്തില്‍ വിധിയെഴുതും.

🙏 പ്രജ്വല്‍ രേവണ്ണ മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചു. ബെംഗളുരുവില്‍ ജനപ്രതിനിധികളുടെ കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്.

🙏ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാല്‍ എല്ലാ മാസവും 8,500 രൂപ വീതം സ്ത്രീകളുടെ അക്കൗണ്ടിലേക്ക് എത്തുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനത്തില്‍ പോസ്റ്റോഫീസുകളില്‍ സത്രീകള്‍ കൂട്ടത്തോടെ അക്കൗണ്ട് തുറക്കുന്നു.

🙏 എയര്‍ ടു സര്‍ഫേസ് ആന്റി റേഡിയേഷന്‍ സൂപ്പര്‍സോണിക്ക് മിസൈല്‍ രുദ്രം-2 ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് ഓര്‍ഗനൈസേഷനാണ് ഇത് വികസിപ്പിച്ചത്. സുഖോയ് എസ് യു-30 എംകെഐ വിമാനത്തില്‍ നിന്നാണ് മിസൈല്‍ പരീക്ഷിച്ചത്.

🙏 പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം അറിയിച്ച് ഇന്‍സ്റ്റഗ്രാമില്‍ ചിത്രം പങ്കുവെച്ചതിനു പിന്നാലെ രോഹിത് ശര്‍മയുടെ ഭാര്യ റിതിക സജ്ദേയ്ക്ക് സൈബറാക്രമണം.’എല്ലാ കണ്ണുകളും റാഫായിലേക്ക്’ എന്ന ചിത്രം സ്റ്റോറിയായി പങ്കുവെച്ചതിനു പിന്നാലെയാണ് ആക്രമണം നേരിട്ടത്.

🇦🇴 അന്തർദേശീയം 🇦🇽

മ്യാൻമറിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ഗുവഹാത്തി ,ഷില്ലോങ്ങ് എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു.

👉 മുൻ അമേരിക്കൻ പ്രസിഡൻ്റ ഡൊണാൾഡ് ട്രoപിനെതിരായ മണി ട്രയൽ കേസിലെ വാദം പൂർത്തിയായി. വിധി നിർണ്ണയം ജൂറിക്ക് കൈമാറി

🏏 കായികം 🏏

ഇന്ത്യൻ താരങ്ങളായ എച്ച് എസ് പ്രണോയും പി വി സിന്ധുവും സിംഗപ്പൂർ ഓപ്പൺ ബാഡ്മിൻ്റൻ്റെ രണ്ടാം റൗണ്ടിൽ പ്രവേശിച്ചു.