ആലപ്പുഴ. മഴയിൽ ജനജീവിതം നിലയില്ലാക്കയത്തില്‍. ആലപ്പുഴ ഇന്നും നഗര ഗ്രാമ വ്യത്യാസമില്ലാതെ വെള്ളക്കെട്ടിലാണ്. കിഴക്കൻ വെള്ളം എത്തിത്തുടങ്ങിയതോടെ കുട്ടനാട്ടിൽ ജലാശയങ്ങളിൽ ജലനിരപ്പ് ഉയർന്നു. ജില്ലയിൽ ഇതുവരെ 21 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.)
കിഴക്കൻ വെള്ളം എത്തുന്നതിനാൽ വേമ്പനാട്ടുകായലിലും ആറുകളിലും ജലനിരപ്പ് ഉയരുന്നുണ്ട് തോട്ടപ്പള്ളി സ്പിൽവേയിൽ 40 ഷട്ടറുകളിൽ 39 എണ്ണം തുറന്നു. തണ്ണീർമുക്കം ബണ്ടിൽ 90 ഷട്ടറുകളും നാല് ലോക്ക് കേറ്റുകളും തുറന്നു. കുട്ടനാട്ടിൽ ജലനിരപ്പ് അപകടനില കടന്നു. കനത്ത മഴ മൂലം എടത്വയിൽ തായങ്കരിക്കും കളങ്ങര ക്കുമുള്ള രണ്ട് സർവീസുകൾ നിർത്തി. കൈനകരി കൃഷിഭവൻ പരിധിയിലെ കൂലിപ്പുരക്കൽ പാടശേഖരത്തിൽ മടവീണു.
കൃഷി ഇല്ലാതിരുന്നതിനാൽ നാശനഷ്ടമില്ല.
പുഞ്ച കൃഷിക്ക് ശേഷം രണ്ടാം കൃഷിക്കു നിലമൊരുക്കുന്ന പാടശേഖരങ്ങളിൽ മടവീഴ്ച ഉണ്ടാകുമെന്ന് കർഷകർ ഭയക്കുന്നു. മഴക്കെടുതി നേരിടാൻ താലൂക്ക് ഓഫീസിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്.
ചേർത്തല പള്ളിപ്പുറത്ത് ഗൃഹനാഥൻ വെള്ളക്കെട്ടിൽ വീണു മരിച്ചു. ഇടത്തട്ടിൽ 65 കാരനായ അശോകനാണ്
റോഡിനോട് ചേർന്ന പാടശേഖരത്തിൽ വീണു മുങ്ങി മരിച്ചത്.മഹാപ്രളയത്തിൽ പോലും വെള്ളം കയറാത്ത ആലപ്പുഴ നഗരത്തിലെ പലയിടങ്ങളിലും വെള്ളംകയറി, പൂന്തോപ്പ്, കൊമ്മാടി ചുങ്കം പള്ളാത്തുരുത്തി രൂക്ഷമായ വെള്ളക്കെട്ടാണ്. മഴയുടെ വരുംദിനങ്ങളിലെന്തെന്ന ആശങ്കയാണ് ഏറ്റവും വലിയ പ്രശ്നം.