കൊച്ചി.മഴ കുറഞ്ഞിട്ടും എറണാകുളത്ത് വെള്ളക്കെട്ട് രൂക്ഷം. മഴക്കാലപൂർവ്വ ശുചീകരണങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ആയില്ലെന്ന് കൊച്ചി കോർപ്പറേഷൻ എം അനിൽകുമാർ പറഞ്ഞു. കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിൽ കോർപ്പറേഷൻ സെക്രട്ടറിയോട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ വിശദീകരണം തേടി.
പാലാരിവട്ടം, കാക്കനാട്, കളമശേരി ചങ്ങമ്പുഴ നഗർ റോഡുകളിൽ വെള്ളക്കെട്ട് തുടരുന്നു. മഴ കനത്താൽ വീടുകളിലേക്ക് വെള്ളം കയറുമെന്ന രീതിയിൽ പലരും വീടുവിട്ട് ഇറങ്ങി തുടങ്ങി.
കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിൽ വിശദീകരണവുമായി കോർപ്പറേഷൻ രംഗത്ത് എത്തി. മഴക്കാലപൂർവ്വ ശുചീകരണങ്ങൾ പൂർണമായി നടപ്പാക്കാനായില്ല, മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നതും പ്രതിസന്ധിയായെന്ന്
കൊച്ചി മേയർ മാധ്യമങ്ങളോട് വിശദമാക്കി.
കൊച്ചിയിലെ വെള്ളക്കെട്ട് വിഷയത്തിൽ ദേശീയ മനുഷ്യാവകാശ
കമ്മീഷൻ ഇടപെട്ടു. എട്ടാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകാൻ നഗരസഭാ സെക്രട്ടറിക്ക് നിർദ്ദേശം നൽകി. വിവരാവകാശ പ്രവർത്തകൻ ഗോവിന്ദ് നമ്പൂതിരി നൽകിയ പരാതിയിലാണ് നടപടി. പി ആൻഡ് ടി കോളനി ഫ്ലാറ്റ് സമുച്ചയത്തിലെ ചോർച്ചയുടെ കാരണം കണ്ടെത്താൻ GCDA പരിശോധന ആരംഭിച്ചിട്ടുണ്ട്.