ദേ കണ്ടെത്തി; വിഷു ബംബർ ഭാഗ്യവാൻ തൊട്ടടുത്തുണ്ടായിരുന്നു

Advertisement

ആലപ്പുഴ. കേരളക്കരയാകെ ആകാംക്ഷയോട കാത്തിരുന്ന പന്ത്രണ്ട് കോടി രൂപ ഒന്നാം സമ്മാനം നേടിയ വിഷു ബംബർ ഭാഗ്യശാലിയെ ഒടുവിൽ കണ്ടെത്തി. കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ വിഷു ബംപർ നറുക്കെടുപ്പിൽ VC 490987 എന്ന ടിക്കറ്റിന് ഒന്നാം സമ്മാനം അടിച്ചത് ആലപ്പുഴ പഴവീട് സ്വദേശി വിശ്വംഭരനാണ്.സി ആർ പി എഫ് റിട്ടയേർഡ് ഉദ്യോഗസ്ഥനാണ്. ഇപ്പോൾ സൗത്ത് ഇന്ത്യൻ ബാങ്കിൽ സെക്യൂരിറ്റിയായി ജോലി ചെയ്യുന്നു.ഇന്നലെ രാത്രിയാണ് ലോട്ടറി അടിച്ച വിവരം അറിഞ്ഞത്. ഇന്ന് 12 മണിയോടെയാണ് ഇദ്ദേഹത്തിനാണ് ലോട്ടറി അടിച്ച വിവരം പുറം ലോകമറിഞ്ഞത്.

ആലപ്പുഴ ജില്ലയിലെ അനില്‍കുമാർ എന്ന ഏജന്റ് ചില്ലറ വ്യാപാരിയായ ജയയ്ക്ക് വിറ്റ
ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.

ആലപ്പുഴയിൽ തൃക്കാർത്തിക ലോട്ടറി ഏജൻസി നടത്തുന്ന അനിൽകുമാറിന്റെ കയ്യിൽ നിന്ന് ആഴ്ചകൾക്ക് മുൻപാണ് ചില്ലറ വ്യാപാരം നടത്തുന്ന പഴയവീട് സ്വദേശി ജയ വില്പനയ്ക്ക് ഏതാനും ടിക്കറ്റുകൾ വാങ്ങിച്ചത്.
ആകെ വിറ്റത് 40ൽ താഴെ ടിക്കറ്റുകൾ മാത്രം. പഴയ വീട് ക്ഷേത്രത്തിന് സമീപമാണ് ജയ ലോട്ടറിയുടെ ചില്ലറ വ്യാപാരം നടത്തുന്ന പെട്ടിക്കട.സ്ഥിരമായി ടിക്കറ്റ് എടുക്കുന്ന 10 പേരോട് സമ്മാന വിവരമറിയിച്ചെങ്കിലും ഭാഗ്യശാലിയെ കേരളക്കരയാകെ ആകാംക്ഷയോടെ ആ വിവരത്തിന് കാതോര്‍ത്തിരിക്കയായിരുന്നു.