കാസർഗോഡ് സ്വദേശിനിയായ യുവതിയെ മംഗളൂരുവിലെ ഹോട്ടലിൽ വച്ച് പലതവണ പീഡനത്തിനിരയാക്കി

Advertisement

കാസർഗോഡ്. സ്വദേശിനിയായ യുവതിയെ മംഗളൂരുവിലെ ഹോട്ടലിൽ വച്ച് പലതവണ പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ.
കാഞ്ഞങ്ങാട് അജാനൂർ കൊളവയലിലെ കെ സുജിത്ത് ( 29) നെയാണ് മംഗളൂരു ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് ചികിത്സക്കായി എത്തിയ യുവതിക്കൊപ്പം കൂട്ടുവന്ന സുജിത്ത് ആശുപത്രിയിൽ വെച്ച് യുവതിയുടെ നഗ്നചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും പിന്നീട് ഇത് കാണിച്ച് ഭീഷണിപ്പെടുത്തി മംഗളൂരുവിലെ ഹോട്ടലിലേക്ക് വിളിച്ചുകൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് കേസ്. പീഡനത്തിനിരയായ യുവതി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. യുവതിയുടെ പരാതിയിൽ കേസെടുത്താണ് സുജിത്തിനെ മംഗളൂരു പോലീസ് അറസ്റ്റ് ചെയ്തത്. മംഗളൂരു കോടതിയിൽ ഹാജരാക്കിയ സുജിത്തിനെ റിമാൻഡ് ചെയ്തു…