സപ്ലൈകോ ഔട്ട് ലെറ്റിന്റെ വ്യാജ രേഖകൾ നിർമ്മിച്ച് തട്ടിപ്പ്

Advertisement

കൊച്ചി. കടവന്ത്ര സപ്ലൈകോ ഔട്ലെറ്റിന്റെ വ്യാജ രേഖകൾ
നിർമ്മിച്ച് തട്ടിപ്പ്. ഏഴു കോടി രൂപയുടെ തട്ടിപ്പ് നടത്തിയത് മുൻ മാനേജർ സതീഷ് ചന്ദ്രൻ. തട്ടിപ്പിൽ കൂടുതൽ സപ്ലൈകോ ജീവനക്കാർക്ക് പങ്കുണ്ടെന്നും സംശയം.

സപ്ലൈകോയുടെ മെയിൽ ID, ലെറ്റർ ഹെഡ്, GST നമ്പർ എന്നിവ വ്യാജമായി നിർമ്മിച്ചു. ശേഷം ഈ രേഖകൾ ഉപയോഗിച്ച് ഉത്തരേന്ത്യയിലെ കമ്പനികളിൽ സതീഷ് ചന്ദ്രൻ സപ്ലൈകോയ്ക്ക് എന്ന വ്യാജേന ഏഴു കോടി രൂപയുടെ ചോളം ഇറക്കുമതി
ചെയ്തെന്നാണ് FIR.

മൂന്ന് കോടി രൂപ ചോളം കമ്പനികൾക്ക് നൽകി ബാക്കി തുക കിട്ടാതായതോടെ ഇവർ സപ്ലൈകോ അധികൃതരെ ബന്ധപ്പെട്ടു പിന്നാലെയാണ് തട്ടിപ്പ് മനസ്സിലായത്. സപ്ലൈകോ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കടവന്ത്ര പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

സതീഷ് ചന്ദ്രനെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട് എന്നാണ് സൂചന. ഔട്ട്ലെറ്റിലെ ചില ജീവനക്കാർ ഇയാൾക്ക് സഹായിച്ചതായും
പോലീസ് സംശയിക്കുന്നുണ്ട്. വിശദമായ അന്വേഷണം
നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.