കോഴിക്കോട് കടപ്പുറത്ത് ഇടിമിന്നലേറ്റ് 9 പേർക്ക് പരിക്ക്

Advertisement

കോഴിക്കോട്: സൗത്ത് കടപ്പുറത്ത് ഇടിമിന്നലേറ്റ് 9 പേർക്ക് പരുക്ക്. ഒരാളുടെ നില ഗുരുതരം. പരിക്കേറ്റ8 പേർ മത്സ്യ ബന്ധന
തൊഴിലാളികളാണ്. മീൻ വാങ്ങാനെത്തിയ മറ്റൊരാൾക്കും മിന്നലേറ്റു. വള്ളം അടുപ്പിക്കുകയും മീൻപിടിത്തവുമായി ബന്ധപ്പെട്ട മറ്റ് ജോലികളിലും ഏർപ്പെട്ടിരുന്നവർക്കുമാണ് മിന്നലേറ്റത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം.

പ്രദേശവാസികളായ അഷ്‌റഫ്, അനില്‍, ഷെരീഫ്, മനാഫ്, സുബൈർ, സലീം, അബ്ദുല്‍ ലത്തീഫ് എന്നിവർക്കാണ് മിന്നലേറ്റത്. ഇവരെ ബീച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റയാളെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കോഴിക്കോട് കാര്യമായി മഴ ഇല്ലായിരുന്നു.എന്നാൽ ഉച്ചയ്ക്ക് പലയിടത്തും ശക്തമായ മിന്നലുണ്ടായി.