വീണാ വിജയന്റെ കമ്പനിയുടെ അബുദാബി കൊമേഷ്യൽ ബാങ്കിലുളള അക്കൗണ്ട്, ഷോൺ ജോർജ് നൽകിയ ഹർജികൾ ഹൈക്കോടതി അവസാനിപ്പിച്ചു

Advertisement

കൊച്ചി.മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ കമ്പനിയുടെ പേരിൽ അബുദാബി കൊമേഷ്യൽ ബാങ്കിലുളള അക്കൗണ്ടിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട്  ഷോൺ ജോർജ് നൽകിയ ഹർജികൾ ഹൈക്കോടതി അവസാനിപ്പിച്ചു. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് അന്വേഷണം നടക്കുന്നതിനാൽ ഹർജിയിലെ ആവശ്യത്തിന് പ്രസക്തിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അന്വേഷണം കഴിഞ്ഞിട്ടും പരാതി ഉണ്ടെങ്കിൽ വീണ്ടും കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

കോടതി ഉത്തരവുപ്രകാരമുള്ള എസ്എഫ്ഐഒ അന്വേഷണത്തിന്റെ ഭാഗമായി പണമിടപാടും പരിശോധിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. വീണാ വിജയനും ബന്ധു എം സുനീഷുമാണ് അക്കൗണ്ട് കൈകാര്യം ചെയ്യുന്നതെന്ന് തനിക്ക് തെളിവ് ലഭിച്ചിട്ടുണ്ടെന്നും ഹൈക്കോടതിയിൽ നൽകിയ ഉപഹർജിയിൽ ഷോൺ ജോർജ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് അന്വേഷണം നടക്കുന്നതിനാൽ ഹർജിയിലെ ആവശ്യത്തിന് പ്രസക്തിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അന്വേഷണം കഴിഞ്ഞിട്ടും പരാതി ഉണ്ടെങ്കിൽ വീണ്ടും കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇതിനിടെ വിഷയത്തില്‍ പോരടിച്ച് ഡോ.ടി.എം.തോമസ്ഐസകും ഷോണ്‍ ജോര്‍ജ്ജും രംഗത്തെത്തി. കള്ളക്കഥ ആര് മെനഞ്ഞതാണെന്നും
കുഴൽ നാടൻ കേസ് പോലെ ഇതിലും തീർപ്പുണ്ടാകണമെന്നും തോമസ് ഐസക് ആവശ്യപ്പെട്ടു. എന്നാല്‍ അബുദാബി കൊമേഴ്സ്യൽ ബാങ്കിൽ വീണക്ക്   അക്കൗണ്ട് ഇല്ല  എന്ന് പറയാൻ തൻ്റേടമുണ്ടോയെന്നായിരുന്നു  ഷോണ്‍ ജോര്‍ജ്ജിന്റെ മറുചോദ്യം.

അതേസമയം, എസ്എഫ്ഐഒ അന്വേഷണത്തെ ചോദ്യം ചെയ്ത് കെഎസ്ഐഡിസി നൽകിയ ഹർജി ജൂലായ് 15ലേക്ക് മാറ്റിയിട്ടുണ്ട്.
മാസപ്പടി കേസിൽ നൽകിയ ഹർജിയുടെ ഭാഗമായായിരുന്നു ഉപഹർജി
വിവാദ കമ്പനികളായ എസ് എൻ ലാവ്‌ലിൻ, പിഡബ്യൂസി എന്നിവയിൽ നിന്നും കോടിക്കണക്കിന് രൂപ അബുദാബിയിലെ അക്കൗണ്ടിൽ എത്തിയെന്നാണ് ഷോൺ ജോർജ് ആരോപിച്ചത്.

Advertisement