സ്വര്‍ണം മലദ്വാരത്തിലൊളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ക്യാബിൻ ക്രൂ പിടിയിൽ

Advertisement

കണ്ണൂര്‍. സ്വർണം കടത്താൻ ശ്രമിച്ച എയര്‍ ഇന്ത്യ എക്‌സ്പ്രസ് ക്യാബിൻ ക്രൂ പിടിയിൽ.കൊൽക്കത്ത സ്വദേശി സുരഭി ഖാത്തൂണാണ് കണ്ണൂർ വിമാനത്താവളത്തിൽ പിടിയിലായത്. 960 ഗ്രാം സ്വർണമാണ് മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്

DRI നടത്തിയ പരിശോധനയിലാണ് ക്യാബിൻ ക്രൂ അംഗം പിടിയിലായത്.മസ്കറ്റിൽ നിന്നും കണ്ണൂരിലേക്ക് വന്ന എയർ ഇന്ത്യ എക്സ്പ്രസ്സിലെ ക്യാബിൻ ക്രൂ ആയിരുന്നു സുരഭി. മലദ്വാരത്തിൽ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചതിൽ ക്യാബിൻ ക്രൂ പിടിയിലാവുന്ന രാജ്യത്തെ ആദ്യ സംഭവമാണ് ഇതെന്ന് ഡിആര്‍ഐ. കഴിഞ്ഞ വര്‍ഷം വയനാട് സ്വദേശി ഷാഫി എന്ന ക്യാബിന്‍ക്രൂ കൈയില്‍ സ്വര്‍ണം ഒട്ടിച്ചുവച്ച് കടത്തിയതിന് പിടിയിലായിരുന്നു.

അറസ്റ്റിലായ ക്യാബിൻ ക്രൂ നേരത്തെയും സ്വർണ്ണം കടത്തിയെന്ന് നിഗമനം. കേരളത്തിലെ സ്വർണ്ണക്കടത്ത് സംഘങ്ങളുമായി സുരഭിക്കുള്ള ബന്ധം അന്വേഷിക്കുന്നതായി DRI. സുരഭിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

Advertisement