മാസപ്പടി ഇടപാടിൽ ഷോൺ ജോർജ് നൽകിയ ഹർജികളിലെ നടപടികൾ ഹൈക്കോടതി അവസാനിപ്പിച്ചു

Advertisement

കൊച്ചി:
സിഎംആർഎൽ-എക്‌സാലോജിക് മാസപ്പടി ഇടപാടിൽ അന്വേഷണം ആവശ്യപ്പെട്ട് ഷോൺ ജോർജ് നൽകിയ ഹർജികളിലെ നടപടികൾ ഹൈക്കോടതി അവസാനിപ്പിച്ചു. എക്‌സാലോജിക് കമ്പനിയുടെ പേരിൽ അബുദാബി കൊമേഴ്‌സ്യൽ ബാങ്കിലുള്ള അക്കൗണ്ട് സംബന്ധിച്ച് അന്വേഷണം വേണമെന്ന ഉപഹർജിയിലെ നടപടി അടക്കമാണ് അവസാനിപ്പിച്ചത്.

എസ് എഫ് ഐ ഒ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിൽ ഉപഹർജിയിൽ കോടതി ഇടപെട്ടില്ല. അന്വേഷണം അവസാനിച്ച ശേഷം പരാതിയുണ്ടെങ്കിൽ വീണ്ടും ഹർജിയുമായി കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി

എസ് എഫ് ഐ ഒ അന്വേഷണത്തിനെതിരായ കെഎസ്‌ഐഡിസിയുടെ ഹർജിയിൽ ജൂലൈ 15ന് വിശദമായ വാദം കേൾക്കും. ഹർജിയിൽ അധിക സത്യവാങ്മൂലം നൽകാനുണ്ടെന്ന് എസ് എഫ് ഐ ഒ അറിയിച്ചു. ഈ ഹർജിയിൽ കക്ഷി ചേരാൻ ഷോൺ ജോർജ് അപേക്ഷ നൽകിയിട്ടുണ്ട്.