വേതനം വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് ഫ്ളിപ്കാര്‍ട്ട് ഡെലിവറി ഏജന്റ്മാർ പണിമുടക്കി

Advertisement

കൊച്ചി.വേതനം വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് ഫ്ളിപ്കാര്‍ട്ട് ഡെലിവറി ഏജന്റ്മാർ സംസ്ഥാന വ്യാപകമായി പണിമുടക്കി. ഇതോടെ കേരളത്തിൽ ഫ്ളിപ്കാര്‍ട്ട്ൽ ഓർഡറുകൾ വ്യാപകമായി തടസ്സപ്പെട്ടു.

15 രൂപ 50 പൈസയായിരുന്നു ഇതുവരെ ഒരു ഓർഡർ കൈമാറുമ്പോൾ ഡെലിവറി ഏജന്റിന് flipkart നൽകിയിരുന്നത്. ഇനിമുതൽ ഒരു ഓർഡറിന് 13 രൂപ 50 പൈസയാകും നൽകുക. flipkart മാനേജ്മെന്റിന്റെ ഈ അപ്രതീക്ഷിത നീക്കത്തിനെതിരെയാണ് തൊഴിലാളികൾ സമരം നടത്തുന്നത്. ആറു വർഷങ്ങൾക്കു മുൻപ് ഡെലിവറി ഒന്നിന് 21 രൂപ ആയിരുന്നത് ഘട്ടം ഘട്ടമായി കുറച്ചാണ് നിലവിലെ തുകയിൽ എത്തിനിൽക്കുന്നത്. അന്ന് പെട്രോളിന്റെ വില 80 ൽ താഴെ. ഇന്നാകട്ടെ 107 രൂപ. വേദനം വെട്ടികുറച്ചുതോടെ കുടുംബം പോറ്റാൻ ബൈക്കുമായി ഇറങ്ങിയ ഡെലിവറി ഏജന്റ്മാർ പെരുവഴിയിലായി.

എതിരാളികളായ ആമസോൺ അടക്കം ഡെലിവറി ഏജന്റ് മാർക്ക് 17 രൂപ നൽകുമ്പോഴാണ് ഫ്ളിപ്കാര്‍ട്ട് മാനേജ്മെന്റിന്റെ നടപടി.

ഇഎസ്ഐയും, പി എഫും അടക്കം ഡെലിവറി ഏജന്റ്മാരെ പരിരക്ഷിക്കാനുള്ള നിയമനിർമ്മാണം സർക്കാർ ആലോചിക്കുന്നുണ്ടെങ്കിലും ഇതുവരെ എങ്ങും എത്തിയില്ല. ഫ്ലിപ്കാർട്ട് മാനേജ്മെന്റ് നടപടിക്കെതിരെ തൊഴിലാളികൾ ലേബർ കമ്മീഷണർക്കും , പോലീസിലും പരാതി നൽകി

Advertisement