കണ്ണൂരിൽ കടലിൽ കുടുങ്ങിയവരെ രക്ഷപെടുത്തി

Advertisement

കണ്ണൂർ:
തലശ്ശേരിയിൽ കടലിൽ കുടുങ്ങിയ ബോട്ടിലുണ്ടായിരുന്നവരെ രക്ഷപെടുത്തി. കാഞ്ഞങ്ങാട് നിന്നും താനൂരിലേക്ക് പോയ ബോട്ടാണ് ഇന്നലെ വൈകിട്ട് കടലിൽ കുടുങ്ങിയത്. മലപ്പുറം സ്വദേശികളായ നൗഫൽ, ജലാൽ എന്നിവരെയാണ് കോസ്റ്റൽ പോലീസ് മത്സ്യതൊഴിലാളികളുടെ വള്ളം ഉപയോഗിച്ച് രക്ഷപ്പെടുത്തിയത്. മാഹിയിൽ നിന്ന് 10 നോട്ടിക്കൽ മൈൽ അകലെയായിരുന്നു ബോട്ട് . ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് ഇവരെ രക്ഷപെടുത്തിയത്. എഞ്ചിൻ തകരാർ സംഭവിച്ചതാണ് ബോട്ട് കടലിൽ കുടുങ്ങാൻ കാരണം.
കോസ്റ്റൽ പോലീസും നാവിക സേനയും മണിക്കൂറുകളായി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. ഹെലികോപ്റ്റർ വഴി ബോട്ടിലുള്ളവരെ രക്ഷപ്പെടുത്താനുള്ള ശ്രമവും ശക്തമായ കാറ്റിനെ തുടർന്ന് ആദ്യം പരാജയപ്പെട്ടിരുന്നു.