കാലവർഷം സജീവമാകാൻ സാധ്യത, 12 ജില്ലകളിൽ ഇന്ന് യെല്ലോ മുന്നറിയിപ്പ്

Advertisement

സംസ്ഥാനത്ത് കാലവർഷം സജീവമാകാൻ സാധ്യത. 12 ജില്ലകളിൽ ഇന്ന് യെല്ലോ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരുവനന്തപുരം കൊല്ലവും ഒഴികെയുള്ള മുഴുവൻ ജില്ലകളിലും ആണ് മഴമുന്നറിയിപ്പ്. തെക്ക് കിഴക്കൻ അറബിക്കടലിൽ കേരളതീരത്തിനരികെ ചക്രവാത ചുഴി രൂപപ്പെട്ടതാണ് ശക്തമായ മഴയ്ക്ക് കാരണം. കേരളതീരത്ത് ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അടുത്ത നാല് ദിവസം കൂടി കനത്ത മഴ തുടരും. മലയോര മേഖലകളിൽ മഴയും ശക്തമായ കാറ്റും ഇടിമിന്നലിനും സാധ്യതയുണ്ട്. പൊതുജനങ്ങൾ ജാഗ്രതപാലിക്കാനും ദുരന്തനിവാരണ അതോറിറ്റി നൽകി. 55 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ കേരളതീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. കേരള- തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദേശം നൽകി. ഇന്നലെയാണ് കേരളത്തിലേക്ക് കാലവർഷം എത്തിയത്.

Advertisement