നെയ്യാർ ഡാമിലെ കെ എസ് യു കൂട്ടത്തല്ല്, കെപിസിസി അന്വേഷണ സമിതി റിപ്പോർട്ട് ഇന്ന് സമർപ്പിച്ചേക്കും

Advertisement

തിരുവനന്തപുരം നെയ്യാർ ഡാമിലെ കെ.എസ്.യു ക്യാമ്പിൽ ഉണ്ടായ കൂട്ടത്തല്ലിൽ കെ.പി.സി.സി അന്വേഷണ സമിതിയുടെ റിപ്പോർട്ട് ഇന്ന് സമർപ്പിച്ചേക്കും. റിപ്പോർട്ടിൽ കെ.എസ്‌.യു സംസ്ഥാന നേതൃത്വത്തിന് എതിരെ ഉൾപ്പെടെ രൂക്ഷ വിമർശനം ഉണ്ടാകുമെന്നാണ് സൂചന. പ്രാഥമിക റിപ്പോർട്ടിൽ തന്നെ കൂട്ടത്തല്ലിൽ സംസ്ഥാന നേതൃത്വത്തിന് വലിയ വീഴ്ച ഉണ്ടായതായി ചൂണ്ടിക്കാണിച്ചിരുന്നു. നെടുമങ്ങാട് കോളേജിലെ പ്രാദേശിക വിഷയമാണ് തർക്കത്തിന് കാരണമെന്നായിരുന്നു പ്രാഥമിക റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നത്. എന്നാൽ കെ.എസ്‌.യുവിനുള്ളിലെ ഗ്രൂപ്പ് തർക്കം ഉൾപ്പെടെ കാരണമായി എന്ന നിലയിലാവും അന്തിമ റിപ്പോർട്ട് എന്നും സൂചനയുണ്ട്.

വിഷയത്തിൽ എൻ.എസ്.യു നേതൃത്വത്തിന്റെ നടപടി ഉണ്ടായിട്ടുണ്ടെങ്കിലും കെ.പി.സി.സിയുടെ അച്ചടക്ക നടപടിയും ഉണ്ടാവും. അന്വേഷണ സമിതിയിൽ കെ. സുധാകരൻ പക്ഷക്കാരെ മാത്രം നിയോഗിച്ചു എന്ന പരാതി വി ഡി സതീശന് ഉണ്ട്. ഇത് മയപ്പെടുത്താനായി പക്ഷം പിടിക്കാത്ത അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.