തിരുവനന്തപുരം. സംസ്ഥാനത്ത് ഇന്ന് സർക്കാർ ജീവനക്കാരുടെ കൂട്ട വിരമിക്കൽ.16000 ത്തോളം ജീവനക്കാരാണ് സർവ്വീസിൽ നിന്നും വിരമിക്കുന്നത്.പിരിയുന്നവരിൽ പകുതിയോളം അധ്യാപകരാണ്.
സെക്രട്ടറിയേറ്റിൽ നിന്നു അഞ്ച് സ്പെഷ്യൽ സെക്രട്ടറിമാർ അടക്കം 15 പേർ വിരമിക്കും. പൊലീസിൽ നിന്ന് ഇറങ്ങുന്നത് എണ്ണൂറോളം പേർ.കെഎസ്ആർടിസിയിൽ നിന്ന് ഡ്രൈവർമാരും കണ്ടക്ടർമാരും ചേർന്ന് 700 ഓളം പേർ വിരമിക്കുന്നുണ്ട്.
കെഎസ്ഇബിയിൽ നിന്ന് 1010 പേർ വിരമിക്കും.എല്ലാ വകുപ്പുകളിലും വിരമിക്കുന്നവർക്ക് പകരം താഴേത്തട്ടിലുള്ളവർത്ത് സ്ഥാനക്കയറ്റം നൽകാനാണ് ആലോചന.വിരമിക്കുന്നവരുടെ ആനുകൂല്യങ്ങൾ നൽകാൻ 9000 കോടിയോളം രൂപയാണ് കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ സർക്കാർ കണ്ടെത്തേണ്ടത്
Home News Breaking News സംസ്ഥാനത്ത് ഇന്ന് സർക്കാർ ജീവനക്കാരുടെ കൂട്ട വിരമിക്കൽ,ആനുകൂല്യങ്ങൾ നൽകാൻ വേണ്ടത് 9000 കോടി