ബംഗളുരു.കർണാടക ഗവൺമെന്റിനെ താഴെയിറക്കാൻ ശത്രുസംഹാര യാഗം നടത്തിയതായി ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ.കേരളത്തിലാണ് ഇത് നടത്തിയതെന്നാണ് ആരോപണം.രാജരാജേശ്വരി ദേവസ്ഥാനത്തിന് അടുത്താണ് പൂജ നടത്തിയത്
ഇതിൻറെ ഭാഗമായി 21 ആടുകൾ, 5 പോത്തുകൾ, 21 കറുത്ത ആടുകൾ, അഞ്ച് പന്നികൾ എന്നിവയെ ബലി നൽകി.ആരാണ് ഇത് ചെയ്യിച്ചത് എന്ന് തനിക്ക് നന്നായി അറിയാം. പക്ഷേ താൻ ശക്തിയിൽ വിശ്വസിക്കുന്നു ഇതൊന്നും ഏൽക്കില്ല എന്നും ഡി.കെ ശിവകുമാർ വ്യക്തമാക്കി.