വാർത്താനോട്ടം

Advertisement


2024 മെയ് 31 വെള്ളി

BREAKING NEWS

👉പ്രധാനമന്ത്രി രാജ്യ നിന്ദ നടത്തിയെന്ന് കാട്ടി ചലചിത്ര സംവിധായകൻ ലൂയിത് കുമാർ ബർമ്മൻ ഗുവഹത്തി ഫാത്തി ഗൗ പോലീസിൽ പരാതി നൽകി

👉അട്ടപ്പാടിയിൽ കൊല്ലങ്കടവ് ഊര് സ്വദേശിയായ വള്ളി (26) എന്ന ആദിവാസി യുവതി അരിവാൾ രോഗം ബാധിച്ച്മരിച്ചു

👉 പെരുമ്പാവൂർ സ്വദേശിയായ ഉണ്ണികൃഷ്ണൻ ഹിമാലയ യാത്രക്കിടെ അലഹബാദിൽ സൂര്യാഘാതമേറ്റ് മരിച്ചു.

👉വഞ്ചനക്കേസിൽ കുറ്റക്കാരനെന്ന് തെളിഞ്ഞ മുൻ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രoപിൻ്റെ ശിക്ഷ ജൂലൈ 11 ന് വിധിക്കും.

👉 കണ്ണൂരിൽ കടലിൽ നിന്ന് രക്ഷപ്പെടുത്തിയ മലപ്പുറം സ്വദേശികൾ ഇന്ന് ആശുപത്രി വിട്ട് നാട്ടിലേക്ക് മടങ്ങും

👉ഉത്തരേന്ത്യയിൽ ഉഷ്ണ തരംഗം; മരണം 50 ആയി

👉 വാളാഞ്ചേരിയിൽ ക്വാറി ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടിയ ഇൻസ്പെക്ടർക്കും എസ്ഐയ്ക്കും സസ്പെൻഷൻ

👉ഇന്നലെ ബംഗ്ലൂരുവിൽ അറസ്റ്റിലായ പ്രജ്വൽ രേവണ്ണയിൽ നിന്ന് ലൈംഗീക പീഢന ദൃശ്യങ്ങൾ പകർത്തിയ ഫോണുകൾ കിട്ടിയില്ല.

🌴 കേരളീയം 🌴

🙏 കേരളത്തില്‍ കാലവര്‍ഷത്തിന് പിന്നാലെ ചക്രവാത ചുഴിയും. ഈ സാഹചര്യത്തില്‍ അടുത്ത ദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള കേരളത്തിലെ 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

🙏കേരള തീരത്ത് ഇന്ന് രാത്രി ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചിട്ടുണ്ട്.

🙏 വീണാ വിജയന്റെ കമ്പനിയുമായി ബന്ധപ്പെട്ട മാസപ്പടി ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട് ഷോണ്‍ ജോര്‍ജ് നല്‍കിയ ഹര്‍ജികളിലെ നടപടികള്‍ ഹൈക്കോടതി അവസാനിപ്പിച്ചു.

🙏 സ്വര്‍ണ്ണക്കടത്ത് കേസില്‍ ശശി തരൂരിന്റെ പിഎയെ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു. ആവശ്യമെങ്കില്‍ ശിവകുമാറിനെ വീണ്ടും വിളിപ്പിക്കും. യുപി സ്വദേശിയാണ് സ്വര്‍ണ്ണം കൊണ്ടുവന്നത് അതിനാല്‍ ഇയാളെ മാത്രം പ്രതിയാക്കിയാണ് നിലവില്‍ കേസെടുത്തത്.

🙏 ലണ്ടനില്‍ മലയാളി പെണ്‍കുട്ടി ലിസ മരിയക്കും മറ്റു നാല് പേര്‍ക്കും നേരെ അജ്ഞാതന്‍ വെടിയുതിര്‍ത്തു. ഇന്നലെ രാത്രി അച്ഛനും അമ്മയ്ക്കുമൊപ്പം ലണ്ടന്‍ ഹക്നിയിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കവെയാണ് വെടിയേറ്റത്. കുട്ടിയുടെ ആരോഗ്യ നില ഗുരുതരമാണ്.

🙏 സംസ്ഥാനത്ത് ഈ മാസം ഒന്നാം തിയതിയും നാലാം തിയതിയും സമ്പൂര്‍ണ ഡ്രൈ ഡേ ആയിരിക്കുമെന്ന് അധികൃതര്‍. ഒന്നാം തിയതി സ്ഥിരം ഡ്രൈ ഡേ ആയതിനാലും നാലാം തിയതി ലോക് സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആയതിനാലുമാണ് സമ്പൂര്‍ണ മദ്യ നിരോധനമുള്ളത്.

🙏 കേരള ഹൈക്കോടതി ജഡ്ജി മേരി ജോസഫിന്റെ ഇന്നത്തെ യാത്രയയപ്പ് ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് ഹൈക്കോടതി അഭിഭാഷക
അസോസിയേഷന്‍ ചീഫ് ജസ്റ്റിസീന് കത്ത് നല്‍കി.

🙏 മലദ്വാരത്തില്‍ സ്വര്‍ണ്ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച എയര്‍ ഇന്ത്യ എക്‌സ്പ്രസ് ക്യാബിന്‍ ക്രൂ പിടിയില്‍. കൊല്‍ക്കത്ത സ്വദേശി സുരഭി കാത്തൂണാണ് 960 ഗ്രാം സ്വര്‍ണവുമായി കണ്ണൂര്‍ വിമാനത്താവളത്തില്‍
നിന്ന് പിടിയിലായത്.

🙏 നെടുമ്പാശ്ശേരി വിമാനത്താവളത്തിലൂടെ ഇനി മുതല്‍ മരുന്നും സൗന്ദര്യ വര്‍ധക വസ്തുക്കളും ഇറക്കുമതി ചെയ്യാന്‍ അനുമതി നല്‍കിക്കൊണ്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം വിജ്ഞാപനമിറക്കി. 1940ലെ ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക്സ് ആക്ടില്‍ ഭേദഗതി വരുത്തിയാണ് കേന്ദ്രത്തിന്റെ ഉത്തരവ്. ഇതോടെ മരുന്നും സൗന്ദര്യ വര്‍ധക വസ്തുക്കളും ഇറക്കുമതി ചെയ്യാന്‍ അനുതി ലഭിക്കുന്ന രാജ്യത്തെ 11 വിമാനത്താവളങ്ങളിലൊന്നായി സിയാല്‍ മാറി.

🙏 ക്വാറി ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തില്‍ വളാഞ്ചേരി എസ് ഐ ബിന്ദുലാലിനെ അറസ്റ്റ് ചെയ്തു. ഇടനിലക്കാരനായ വളാഞ്ചേരി സ്വദേശി അസൈനാരെയും
പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടാം പ്രതി വളാഞ്ചേരി എസ് എച്ച് ഒ സുനില്‍ ദാസ് ഒളിവിലാണ്.

🙏 കെഎസ്ആര്‍ടിസി
സൂപ്പര്‍ ഫാസ്റ്റ് ബസില്‍ യുവതി പ്രസവിച്ച സാഹചര്യത്തെ മികച്ച
രീതിയില്‍ കൈകാര്യം ചെയ്ത ജീവനക്കാരെ നേരിട്ടു വിളിച്ച് അഭിനന്ദിച്ച് മന്ത്രി കെ ബി ഗണേഷ്
കുമാര്‍. ഇന്നലെ തൃശൂരില്‍ നിന്ന് തൊട്ടില്‍പ്പാലത്തേക്ക് പോയ ടേക്ക് ഓവര്‍ സര്‍വ്വീസില്‍ തിരുനാവായയിലേക്ക് പോവുകയായിരുന്ന യുവതിക്ക് പേരാമംഗലത്തുവച്ച് പ്രസവ വേദന അനുഭവപ്പെടുകയായിരുന്നു.

🙏 കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസില്‍ പ്രസവിച്ച യുവതിയുടെയും കുഞ്ഞിന്റെയും തുടര്‍ ചികിത്സ സൗജന്യമാക്കി അമല ആശുപത്രി . അങ്കമാലിയില്‍ നിന്നും തൊട്ടില്‍ പാലത്തിന് പോവുകയായിരുന്ന കെഎസ്ആര്‍ടി ബസില്‍ തിരുനാവായ സ്വദേശിനിയായ 36കാരിയാണ് ഇന്നലെ പ്രസവിച്ചത്. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ സമ്മാനം യുവതിയ്ക്ക് കൈമാറി.

🇳🇪 ദേശീയം 🇳🇪

🙏 പ്രധാനമന്ത്രി നരേന്ദ്രമോദി കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയില്‍ ധ്യാനത്തില്‍. പൊതു തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്ന നാളെ ഉച്ചകഴിഞ്ഞ് അദ്ദേഹം കന്യാകുമാരിയില്‍ നിന്ന് മടങ്ങും.

🙏 ജമ്മു കശ്മീരിലെ കുപ്വാരയില്‍ പൊലീസ് സ്റ്റേഷനില്‍ അതിക്രമിച്ച് കയറി പൊലീസുകാരെ ആക്രമിച്ചതിന് മൂന്ന് ആര്‍മി ഓഫീസര്‍മാരടക്കം 16 സൈനികര്‍ക്കെതിരെ ജമ്മു കശ്മീര്‍ പൊലീസ്
കേസെടുത്തു. സംഭവത്തില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഉള്‍പ്പെടെ അഞ്ച് പൊലീസുകാര്‍ക്ക് പരിക്കേറ്റതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

🙏 ജമ്മു കശ്മീരിലെ
രജൗരിയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ 21 പേര്‍ മരിച്ചു.രജൗരി ദേശീയ പാതയിലെ അക്‌നൂരിലാണ് അപകടമുണ്ടായത്. അപകടത്തില്‍ 40 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

🙏മുംബൈയിൽ ഹോട്ടൽ ഉടമ ജയ ഷെട്ടിയെ കൊലപ്പെടുത്തിയ കേസില്‍ അധോലോക കുറ്റവാളി ഛോട്ടാ രാജന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. 2001 ലാണ് ഗുണ്ടാപിരിവ് നല്‍കാതിരുന്നതിന് ഛോട്ടാ രാജന്‍ ഗ്യാങ് ജയ ഷെട്ടിയെ വെടിവെച്ചു കൊലപ്പെടുത്തിയത്.

🇦🇺 അന്തർദേശീയം 🇦🇽

🙏 മാലിന്യം നിറച്ച ബലൂണുകള്‍ ആകാശത്തേക്ക് പറത്തിവിട്ട് ഉത്തര കൊറിയ. 260 ഓളം മാലിന്യം നിറച്ച ബലൂണുകളാണ് ഉത്തര കൊറിയ പറത്തി വിട്ടത്. കാറ്റിന്റെ ഗതിയില്‍ ഈ ബലൂണുകളെല്ലാം ദക്ഷിണ കൊറിയയില്‍ വീണെന്നാണ് റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് ജനങ്ങളോട് വീടിന് പുറത്ത് ഇറങ്ങരുതെന്ന കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് ദക്ഷിണ കൊറിയന്‍ സര്‍ക്കാര്‍.

🙏 ഇസ്രയേല്‍- പലസ്തീന്‍ സംഘര്‍ഷത്തില്‍ മുന്‍നിലപാട് ആവര്‍ത്തിച്ച് ഇന്ത്യ.
ദ്വിരാഷ്ട്ര പരിഹാരവും പലസ്തീന് രാഷ്ട്രപദവിയുമെന്നതാണ് കാലങ്ങളായി ഇന്ത്യ തുടരുന്ന നിലപാടെന്ന് വിദേശകാര്യ മന്ത്രാലയവക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍
വ്യക്തമാക്കി.

🏏 കായികം 🏏

🙏 ടി20 ലോകകപ്പിനായുള്ള അമേരിക്കയിലെ പരിശീലന സൗകര്യങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ഇന്ത്യന്‍ ടീം കോച്ച് രാഹുല്‍ ദ്രാവിഡ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലില്‍ പരാതി ഉന്നയിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.

Advertisement