അഭിഭാഷക അസോസിയേഷന്റെ യാത്രയയപ്പ് ചടങ്ങിലേക്കുള്ള ക്ഷണം വനിതാ ജഡ്ജി നിരസിച്ചു

Advertisement

കൊച്ചി .അഭിഭാഷക അസോസിയേഷന്റെ യാത്രയയപ്പ് ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ച് ജഡ്ജി.ജസ്റ്റിസ് മേരി ജോസഫാണ് ഹൈക്കോടതി അഭിഭാഷക അസോസിയേഷന്റെ ക്ഷണം നിരസിച്ചത്.ജസ്റ്റിസ് മേരി ജോസഫിനായി അഭിഭാഷകർ ഒരുക്കിയ യാത്രയയപ്പ് ചടങ്ങ് ഇതോടെ റദ്ദാക്കി.വിരമിക്കുമ്പോള്‍ സര്‍ക്കാരിന്‍റെ അടക്കം യാത്രയയപ്പുയോഗങ്ങളില്‍ പങ്കെടുക്കുകയും സമ്മാനം സ്വീകരിക്കുകയും ചെയ്യുമ്പോഴാണ് ജഡ്ജിയുടെ ഈ നടപടി. അതേസമയം ജഡ്ജിയുടെ യാത്രയയപ്പ് ബഹിഷ്കരിക്കാൻ കേരളാ ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ തീരുമാിച്ചു. നാളെ നടക്കുന്ന ജസ്റ്റീസ് മേരി ജോസഫിന്‍റെ യാത്രയയപ്പിൽ പങ്കെടുക്കില്ലെന്നാണ് അസോസിയേഷൻ ചീഫ് ജസ്റ്റീസിനെ കത്തിലൂടെ അറിയിച്ചത്. തുറന്ന കോടതിയിൽ സാധാരണ നടക്കാറുളള യാത്രയയപ്പിന് പകരമായി ഇത്തവണ ഹൈക്കോടതിയുടെ ഹാളിലാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. 

സ്വകാര്യ ചടങ്ങാക്കി നടത്തണമെന്ന് വിരമിക്കുന്ന ജഡ്ജി ആവശ്യപ്പെട്ടെന്നാണ് ഹൈക്കോടതി രജിസ്റ്റാർ തന്നെ അറിയിച്ചിരിക്കുന്നത്. പരിപാടിയിൽ അഭിഭാഷക അസോസേഷൻ പ്രസിഡന്‍റിന് ആശംസ അറിയിക്കാനും ഇത്തവണ അവസരമില്ല. ഇതിൽക്കൂടി പ്രതിഷേധിച്ചാണ് ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍റെ തീരുമാനം.