മകന്‍ അമ്മയെ വീട്ടില്‍ പൂട്ടിയിട്ട് തീയിട്ടു

Advertisement

തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമൂട് അമ്മയെ വീടിനുള്ളില്‍ പൂട്ടിയിട്ട് മകന്‍ വീടിന് തീയിട്ടു. വെഞ്ഞാറമൂട് മാണിക്കല്‍ പഞ്ചായത്തില്‍ ആണ് സംഭവം. പ്രാണരക്ഷാര്‍ത്ഥം അമ്മയിറങ്ങി ഓടിയതുകൊണ്ട് വലിയ ദുരന്തം ഒഴിവായി.
മാനസിക രോഗമുള്ള ആളാണ് തീവച്ച മകന്‍ ബിനുവെന്ന് പോലീസ് വ്യക്തമാക്കി. ഇയാളെ പോലീസ് മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. രാവിലെ 10 മണിയോടെയാണ് സംഭവം. രണ്ടുദിവസം മുന്‍പ് ഇയാള്‍ അമ്മയുടെ ദേഹത്ത് ചൂടുവെള്ളം ഒഴിച്ചിരുന്നു. വീടിന് തീവെച്ചത് തീവച്ചത് മദ്യലഹരിയിലാണെന്നാണ് പ്രാഥമിക നിഗമനം.

Advertisement