ഓട്ടോറിക്ഷകൾ കെട്ടിവലിച്ച വടത്തിൽ കുരുങ്ങി ഇരുചക്ര വാഹനയാത്രികനായ വിദ്യാർത്ഥി മരിച്ചു

Advertisement

ആലുവ. അമ്പാട്ടുകാവിൽ ഓട്ടോറിക്ഷകൾ കെട്ടിവലിച്ച വടത്തിൽ കുരുങ്ങി ഇരുചക്ര വാഹനയാത്രികനായ വിദ്യാർത്ഥി മരിച്ചു. ആലുവ സ്വദേശി ഇ.എ ഫഹദ് ആണ് മരിച്ചത്. ഓട്ടോറിക്ഷകൾ യു ടേൺ എടുത്തപ്പോൾ ഇരുചക്ര വാഹനം വടത്തിൽ കുരുങ്ങുകയായിരുന്നു. അതേസമയം വടത്തില്‍ കുരുങ്ങി വീണു എന്ന ഭാഗം എഫ്ഐആറില്‍ ഇല്ലെന്ന് ആക്ഷേപമുണ്ട്.

രാവിലെ 7.45ന് ആലുവ അമ്പാട്ടുകാവിലാണ് വാഹനാപകടം നടന്നത്. ഓട്ടോറിക്ഷ കെട്ടിവലിച്ചു കൊണ്ടുപോയ വടത്തില്‍ കുരുങ്ങിയാണ് കളമശ്ശേരി ഐടിഐ വിദ്യാര്‍ത്ഥിയായ ആലുവ സ്വദേശി ഇ.എ.ഫഹദ് മരിച്ചത്.
കേടായ ഓട്ടോ മറ്റൊരു ഓട്ടോറിക്ഷ ഉപയോഗിച്ച് അപകടകരമായ രീതിയില്‍ വടമുപയോഗിച്ച് കെട്ടിവലിക്കുകയായിരുന്നു.
അപകടകരമായ രീതിയില്‍ യുടേണ്‍ എടുക്കവേയായിരുന്നു അത്യാഹിതം സംഭവിച്ചത്. നാളെ ISROയില്‍ തൊഴില്‍ പരിശീലനത്തിന് കയറാനിരിക്കെയായിരുന്നു അപകടം.

ആലുവ മാറമ്പിള്ളി സ്വദേശിയാണ് മരിച്ച ഹഹദ്. കൊവിഡ് കാലത്ത് ഫഹദിന്റെ പിതാവ് മരിച്ചിരുന്നു. കുടുംബത്തിന്റെ ഏക അത്താണി കൂടിയായിരുന്നു ഫഹദ്.
അതേസമയം പോലീസ് കേസെടുത്തപ്പോള്‍ വടത്തില്‍ കുരുങ്ങി വീണു എന്ന ഭാഗം ഒഴിവാക്കിയെന്നും ആക്ഷേപമുണ്ട്.

Advertisement