കോട്ടയം.മാവേലി സ്റ്റോറിലെ അഴിമതിക്ക് മാനേജർക്ക് 4 വർഷം കഠിന തടവും 4 ലക്ഷം രൂപ പിഴയും. ചെങ്ങന്നൂർ അരീക്കര മാവേലി സ്റ്റോറിൽ 3 ലക്ഷം രൂപയിലധികം ക്രമക്കേട് കാണിച്ച മാനേജർ ആയിരുന്ന ആർ. മണിക്ക് ആണ് ശിക്ഷ. കോട്ടയം വിജിലൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2007 മുതൽ 2009 വരെ മാനേജർ ആയിരുന്ന കാലയളവിൽ ആണ് ക്രമക്കേട് നടന്നത്
കോട്ടയം വിജിലൻസ് യൂണിറ്റ് ഇൻസ്പക്ടർ S അമ്മിണികുട്ടൻ അന്വേഷണം നടത്തി Dy SP പി. കൃഷ്ണകുമാർ അന്തിമ റിപ്പോർട്ട് സമർപ്പിച്ച കേസിലാണ് വിധി