മാലിന്യ ടാങ്ക് വൃത്തിയാക്കാനിറങ്ങിയ രണ്ട് തൊഴിലാളികൾ ശ്വാസം മുട്ടി മരിച്ചു;സുരക്ഷാ മുൻ കരുതൽ എടുത്തില്ല

Advertisement

കോഴിക്കോട് :കോവൂർ ഇരിങ്ങാടൻ പള്ളിയിൽ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിന് ഇറങ്ങിയ രണ്ട് പേർ ശ്വാസം മുട്ടി മരിച്ചു.കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി റിനീഷ്, കിനാലൂർ സ്വദേശി അശോകൻ എന്നിവരാണ് മരിച്ചത്.

ഇന്ന് വൈകിട്ട് 4.15 ഓടെ യാണ് സംഭവം. ഹോട്ടലിന് മുൻവശമുള്ള ഒരു ടാങ്കിലാണ് ഇവർ ഇറങ്ങിയത്. 10 അടിയോളം താഴ്ചയുള്ള ടാങ്കിലേക്ക് ഇറങ്ങിയതായിരുന്നു.

ആദ്യം ഇറങ്ങിയ ആൾ കുഴഞ്ഞ് വീണപ്പോൾ രണ്ടാമത്തെയാളും ഇറങ്ങി.

2 അടി വെള്ളം ഉള്ള ടാങ്കിൽ ശ്വാസം മുട്ടി ടാങ്കിൽ വീണു കിടന്ന ഇവരെ ഫയർഫോഴ്സ് എത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിൽ. ഹോട്ടൽ വൃത്തിയാക്കി കൈമാറ്റം ചെയ്യാനുള്ള ശ്രമത്തിനിടെയാണ് ദാരുണമായ സംഭവം ഉണ്ടായത്.

Advertisement