കണ്ണൂർ. വിമാനതാവളത്തിൽ എയർ ഹോസ്റ്റസുമാരെ ഉപയോഗിച്ച് സ്വർണ്ണം കടത്തിയ മുഖ്യ കണ്ണി സുഹൈൽ പിടിയിൽ. കേരളത്തില്‍ എയര്‍ഹോസ്റ്റസുമാരെ ഏകോപിപ്പിച്ചിരുന്ധത് സുഹൈലാണെന്നാണ് വിവരം.
അതേസമയം സ്വർണ്ണ കടത്തിൽ DRI അന്വേഷണം കൂടുതൽ എയർ ഹോസ്റ്റസ്മാരിലേയ്ക്ക് വ്യാപിപ്പിക്കും.
എയർ ഹോസ്റ്റസ്മാരെ കേരളത്തില്‍ ഏകോപിപ്പിച്ചിരുന്നതും സ്വർണ്ണം കടത്താൻ പരിശീലനം നൽകിയിരുന്നതും കണ്ണൂർ മട്ടന്നൂർ സ്വദേശിയായ സുഹൈലാണ്. ഇന്നലെ പിടിയിലായ എയര്‍ഹോസ്റ്റസിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
സുഹൈലിനെ പിടികൂടിയതോടെ കൂടുതൽ പേരിലേയ്ക്ക് അന്വേഷണം എത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഡിആര്‍ഐ. അതേസമയം എയർ ഇന്ത്യ എക്സ്പ്രസിലെ കൂടുതൽ എയർ ഹോസ്റ്റസ്മാർക്ക് സ്വർണ്ണകടത്തിൽ പങ്കുള്ളതായി DRI യ്ക്ക് സുരഭി മൊഴി നൽകി. മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം കൂടുതൽ പേരിലേയ്ക്ക് വ്യാപിപ്പിക്കുകയാണ് DRI.
സുരഭി പല ഘട്ടങ്ങളിലായി 20 കിലോയോളം സ്വർണ്ണം കടത്തിയിട്ടുണ്ട്. ഖത്തറിൽ നിന്നും കണ്ണൂരിലേയ്ക്കുള്ള യാത്രയിൽ സുരഭിക് സ്വർണ്ണം കൈമാറിയതാരെന്നും കണ്ടെത്താൻ DRI ശ്രമിക്കുന്നുണ്ട്. സുരഭിയെ കൂടാതെ സ്വർണ്ണ കടത്തിന് കൂട്ട് നിന്ന എയർ ഹോസ്റ്റസ്മാരേ ഉടൻ ചോദ്യം ചെയ്യും. നിലവിൽ റിമാൻ്റിൽ കഴിയുന്ന സുരഭിയെ 5 ദിവസത്തേയ്ക്ക് കസ്റ്റഡിയിൽ എടുക്കാനും DRI തീരുമാനിച്ചു. അതിനായുള്ള അപേക്ഷ ഉടൻ കോടതിയിൽ സമർപ്പിക്കും.