വരും ദിവസങ്ങളിലും ശക്തമായ മഴ തുടരും

Advertisement

സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്ക് കിഴക്കൻ അറബിക്കടലിൽ കേരളതീരത്തിന് അരികെ രൂപപ്പെട്ട ചക്രവാതച്ചുഴിയും തീരത്ത് ശക്തമായ പടിഞ്ഞാറൻ കാറ്റും മഴയ്ക്ക് ശക്തി പകരും.ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പുള്ളതിനാല്‍ രണ്ടു ജില്ലകളിൽ ഓറഞ്ച് അലർട്ടും ഏഴു ജില്ലകളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. ഇടുക്കി, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.. കോട്ടയം, എറണാകുളം, തൃശ്ശൂർ,പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട്. ജൂണ്‍ നാലുവരെ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. മത്സ്യ ബന്ധനത്തിനുള്ള വിലക്ക് തുടരും….. അതേ സമയം മഴക്കെടുതിയിൽ മൂന്ന് മരണം. കുട്ടനാട് പുളിങ്കുന്നിൽ വീട് വൃത്തിയാക്കുന്നതിനിടെ ഗ്യഹനാഥൻ ഷോക്കേറ്റ് മരിച്ചു. കോഴിക്കോട് ചേലേമ്പ്ര പാറയിൽ പതിനൊന്ന്കാരൻ മുഹമ്മദ് ഫാദിൽ വീടിനു സമീപത്തെ വെള്ളക്കെട്ടിൽ വീണു മരിച്ചു. കൊല്ലം പത്തനാപുരത്ത് ആറ്റിൽ വീണ കമുകുംചേരി സ്വദേശിനെ വത്സലയുടെ മൃതദേഹം കണ്ടെത്തി.മഴ ശക്തി പ്രാപിക്കുന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ നിർദേശം.

Advertisement