ജനിച്ചപ്പോൾതന്നെ പൊളിഞ്ഞു പോയ കള്ളമാണ് വിദേശ അകൗണ്ട് എന്ന ഷോൺ ജോർജ്ജിന്റെ ആരോപണം,എം വി ഗോവിന്ദൻ

Advertisement

തിരുവനന്തപുരം . എക്സാലോജിക് ആരോപണത്തിൽ കോൺഗ്രസും ബിജെപിയും ചില മാധ്യമങ്ങളും ചേർന്ന് പച്ചക്കള്ളം
പ്രചരിപ്പിക്കുകയാണെന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.ജനിച്ചപ്പോൾ
തന്നെ പൊളിഞ്ഞു പോയ കള്ളമാണ് വിദേശ അകൗണ്ട് എന്ന ഷോൺ ജോർജ്ജിന്റെ ആരോപണം.
എക്‌സാലോജിക്കും എക്സലോജിക്ക് സൊല്യൂഷനും രണ്ടു കമ്പനികളാണ്.മുഖ്യമന്ത്രിയുടെ മകൾ
വീണയ്ക്കു എക്‌സാലോജിക് കമ്പനിയുമായി ബന്ധമില്ലെന്ന് കമ്പനി അധികൃതർ തന്നെ വ്യക്തമാക്കി.
പരസ്പര ബന്ധമില്ലാത്ത കമ്പനികളെ തമ്മിൽ ചേര്‍ത്ത് അടിസ്ഥാനമില്ലാത്ത ആരോപണം ഉന്നയിക്കുന്നു. മാധ്യമങ്ങൾ നിരന്തരം കള്ള പ്രചാരണം നടത്തിയാൽ അതിനെ ആശയം കൊണ്ട് തന്നെ നേരിടുമെന്നും
എംവി ഗോവിന്ദൻ പ്രതികരിച്ചു.

Advertisement