തിരുനന്തപുരം.പൂക്കോട് വെറ്റിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണം. മകന് നീതി ലഭിക്കാൻ സമരത്തിന് ഇറങ്ങുമെന്ന് അച്ഛൻ ജയപ്രകാശ് മാധ്യമങ്ങളോട്. ചിലപ്പോൾ സെക്രട്ടറിയേറ്റിനു മുന്നിലേക്ക് ആയിരിക്കും അല്ലെങ്കിൽ മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് ആയിരിക്കും സമരം. കേസിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആർഷോ, അക്ഷയ് എന്നിവരുടെ പങ്കിനെക്കുറിച്ച് അന്വേഷണം നടന്നില്ല.
കേസ് അട്ടിമറിച്ച ആളുകളെ കുറിച്ച് അറിയണം. ഡീനിനെതിരെയും അസിസ്റ്റന്റ് വാർഡിനെതിരെയും എന്തു നടപടിയെടുത്തു. കേസ് അട്ടിമറിച്ച ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥർക്ക് എന്ത് അടിസ്ഥാനത്തിൽ പ്രമോഷൻ നൽകി . ആഭ്യന്തര സെക്രട്ടറി തേടിയ റിപ്പോർട്ട് എവിടെ പോയി. ഇതുമായി ബന്ധപ്പെട്ട ദുരൂഹതകൾ നീക്കണമെന്നും അച്ഛൻ ജയപ്രകാശ്