തെക്ക് – കിഴക്കൻ അറബിക്കടലിൽ കേരളം തീരത്തിന് അരികെ ചക്രവാതച്ചുഴി രൂപപ്പെട്ടു. ഇതിന്റെ ഫലമായി കേരള തീരത്ത് ശക്തമായ പടിഞ്ഞാറൻ കാറ്റ് നിലനിൽക്കുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത ഏഴ് ദിവസത്തേക്ക് ഇടിമിന്നലോടു കൂടിയ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ്. കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം ഇന്ന് അഞ്ച് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്,വയനാട് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.നാളെ ഏഴു ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ഈ ജില്ലകൾ കൂടാതെ
ചക്രവാതച്ചുഴി രൂപപ്പെട്ടതിനാൽ കടൽ പ്രക്ഷുബ്ധമാകുമെന്നും മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും വകുപ്പിന്റെ നിർദ്ദേശം.31-05-2024 മുതൽ 02-06-2024 വരെ: തെക്കൻ കേരള തീരം, ലക്ഷദ്വീപ് പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് സമുദ്ര സ് ഥിതി ഗവേഷണ കേന്ദ്രവും മുന്നറിയിപ്പ് നൽകുന്നുണ്ട്.