2024 ജൂൺ 01 ശനി
BREAKING NEWS
👉ശംഖുമുഖത്ത് വള്ളം മറിഞ്ഞ് മത്സ്യ തൊഴിലാളിയെ കാണാതായി. ഒരാൾ നീന്തി രക്ഷപ്പെട്ടു.
👉 രാജ്യത്ത് 57 മണ്ഡലങ്ങളിൽ അവസാന ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ബംഗാളിലെ
ജയ്നഗർറിൽ വോട്ടിംഗ് യന്ത്രം കുളത്തിലെറിഞ്ഞു.
👉ലോക്സഭ തെരഞ്ഞെടുപ്പ്: ബംഗാളിൽ ടി എം സി, ബി ജെ പി പ്രവർത്തകർ തമ്മിൽ സംഘർഷം.
👉ഉത്തരേന്ത്യയിൽ ഉഷ്ണ തരംഗത്തിൽ ഇതുവരെ മരിച്ചത് 110 പേർ , ജലക്ഷാമം രൂക്ഷം
👉പൂണെയിൽ മദ്യപിച്ച് കാറോടിച്ച് 2 പേരെ കൊലപ്പെടുത്തിയ 17കാരൻ്റെ അമ്മ ശിവാനി അഗർവാൾ അറസ്റ്റിൽ
👉കാറിനുള്ളിൽ സ്വിമ്മിംഗ് പൂൾ ഒരുക്കിയ സഞ്ജു ടെക്കിക്കെതിരായ ആർറ്റി ഒ കേസ് ആലപ്പുഴ കോടതിക്ക് ഇന്ന് കൈമാറും. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് നടപടി.
👉 ആലപ്പുഴയിൽ ഹോട്ടൽ അടിച്ച് തകർത്ത സംഭവത്തിൽ വധശ്രമത്തിന് കേസ്സെടുത്തു.പ്രതിയായ പോലീസുകാരനെ ഇന്ന് കോടതിയിൽ ഹാജരാക്കും, വകുപ്പ് തല നടപടിയും ഇന്ന് ഉണ്ടാകും.
👉താമരശേരി ചുരത്തിൽ രണ്ടാം വളവിൽ തടി ലോറി മറിഞ്ഞു.രണ്ട് പേർക്ക് പരിക്ക് ,ലോറി ഉയർത്താൻ ശ്രമം തുടരുന്നു.
👉ഇടുക്കിയിൽ പെരുമഴയിൽ വ്യാപകമണ്ണിടിച്ചിൽ, മരം വീണ് വാഹനങ്ങൾ തകർന്നു
🌴കേരളീയം🌴
🙏 കേരള തീരത്തിന് അരികെ തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടു. ഇതിന്റെ ഫലമായി കേരള തീരത്ത് ശക്തമായ പടിഞ്ഞാറന്‍ കാറ്റ് നിലനില്‍ക്കുന്നു. അടുത്ത 7 ദിവസം സംസ്ഥാനത്ത് വ്യാപകമായി ഇടിമിന്നല്‍,കാറ്റ് എന്നിവയോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
🙏തെക്ക് – കിഴക്കന്‍ അറബിക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടതിനാല്‍ കടല്‍ പ്രക്ഷുബ്ധമാകുമെന്നും മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കന്‍ കേരള തീരത്തും, ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ലെന്നും കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ലായെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്
അറിയിച്ചു.
🙏 കേരളത്തിലെ ഒരു ക്ഷേത്രത്തിന് സമീപം കര്‍ണാടക സര്‍ക്കാരിനെ താഴെയിറക്കാന്‍ മൃഗബലി നടത്തിയെന്ന ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ ആരോപണം തള്ളി സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. ഡികെ ശിവകുമാര്‍ പറഞ്ഞതുപോലെ മൃഗബലി നടന്നതിന് തെളിവില്ല.
🙏 രാജരാജേശ്വര ക്ഷേത്രത്തില്‍ മൃഗബലി നടന്നെന്ന് പറഞ്ഞിട്ടില്ലെന്ന് ഡി കെ ശിവകുമാര്‍. വാക്കുകള്‍ വളച്ചൊടിക്കരുതെന്നും മൃഗബലി നടന്ന സ്ഥലം ഇതിന് അടുത്ത് എന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂവെന്നും രാജരാജേശ്വര ക്ഷേത്രത്തില്‍ പലതവണ വന്നു തൊഴുത ഭക്തനാണ് താനെന്നും ശിവകുമാര്‍ വ്യക്തമാക്കി.
🙏പൂക്കോട് വെറ്റിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം. സിബിഐ അന്വേഷണം നടക്കുന്നതിനിടയിലാണ് പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം ലഭിച്ചത്. എന്നാല്‍ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത് നിരാശാജനകമാണെന്ന് സിദ്ധാര്‍ത്ഥന്റെ മാതാപിതാക്കള്‍ പ്രതികരിച്ചു .
🙏 പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍, ആത്മഹത്യാ പ്രേരണയ്ക്ക് മതിയായ തെളിവില്ലെന്ന് ഹൈക്കോടതി. ആത്മഹത്യ പ്രേരണകുറ്റം വിചാരണയില്‍ പരിഗണിക്കേണ്ട വിഷയമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. കേസിലെ പ്രതികളായ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ജാമ്യം നല്‍കിക്കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം.
🙏 കൊട്ടാരക്കര താലൂക്ക് ഓഫീസ് കേന്ദ്രീകരിച്ച് കൈക്കൂലി മാഫിയ പ്രവര്‍ത്തിക്കുന്നു എന്ന പരാതിയില്‍ ഇടപെട്ട് റവന്യൂ മന്ത്രി. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ താലൂക്ക് തഹസില്‍ദാര്‍ അജികുമാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ അനില്‍കുമാര്‍, ഡ്രൈവര്‍ മനോജ് എന്നിവരെ സസ്പെന്‍ഡ് ചെയ്തു.
🙏 യൂട്യൂബര്‍ സഞ്ജു ടെക്കി കാറിനുള്ളില്‍ സ്വിമ്മിംഗ് പൂള്‍ ഒരുക്കിയ സംഭവത്തില്‍ കര്‍ശന നടപടി വേണമെന്ന് ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. മോട്ടോര്‍ വാഹന ചട്ടം ലംഘിക്കുന്ന വ്ളോഗര്‍മാര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കാമെന്നും കോടതി സര്‍ക്കാരിനെ അറിയിച്ചു.
🙏 ഓട്ടോറിക്ഷ കെട്ടിവലിച്ച് കൊണ്ടുപോകുന്നതിനിടെ കയര്‍ കഴുത്തില്‍ കരുങ്ങി ബൈക്ക് യാത്രക്കാരന്‍ കുന്നുകര സ്വദേശി ഫഹദിന് ദാരുണാന്ത്യം. ആലുവ അമ്പാട്ടുകാവിനടുത്താണ് അപകടം നടന്നത്.
🙏 പേവിഷബാധയേറ്റ് എട്ടുവയസുകാരന്‍ മരിച്ചതില്‍ ഹരിപ്പാട് താലൂക്ക് ആശുപത്രിക്കെതിരെ പരാതിയുമായി ബന്ധുക്കള്‍. ആശുപത്രിയിലെത്തിച്ചപ്പോള്‍ വേണ്ട രീതിയില്‍ പരിശോധിച്ചില്ലെന്നും വാക്സീന്‍ എടുക്കാന്‍ നിര്‍ദേശിച്ചില്ലെന്നും ബന്ധുക്കള്‍ പറയുന്നു. ഒരുമാസം മുന്‍പാണ് ആക്രമിക്കാന്‍ വന്ന നായയില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ കുട്ടി നായയ്ക്കൊപ്പം ഓടയില്‍
വീണത്.
🙏 കോവൂരില്‍ ഹോട്ടല്‍ മാലിന്യ ടാങ്ക് വ്യത്തിയാക്കാനിറങ്ങിയ രണ്ട് പേര്‍ ശ്വാസംമുട്ടി മരിച്ചു. റിനീഷ് കൂരാച്ചുണ്ട്,അശോകന്‍ കിനാലൂര്‍ എന്നിവരാണ് മരിച്ചത്. കോവൂര്‍ ഇരിങ്ങാടന്‍ പള്ളിയിലെ ഹോട്ടലിലാണ് ദാരുണ സംഭവമുണ്ടായത്.
🙏 കണ്ണൂര്‍ വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരന്‍ അറസ്റ്റില്‍. തില്ലങ്കേരി സ്വദേശിയായ സുഹൈലിനെയാണ് ഡിആര്‍ഐ അറസ്റ്റ് ചെയ്തത്.
🇳🇪 ദേശീയം 🇳🇪
🙏 ലോക് സഭ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട പോളിംഗ് പുരോഗമിക്കുന്നു.പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ചണ്ഡിഗഡ്, യു പി, ബംഗാള്‍, ബിഹാര്‍, ഝാര്‍ഖണ്ഡ്, ഒഡിഷ എന്നിവിടങ്ങളിലെ 57 മണ്ഡലങ്ങളില്‍ ഇന്ന് വിധിയെഴുതുന്നത്.
🙏ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എക്സിറ്റ് പോള്‍ ചര്‍ച്ചകള്‍ ബഹിഷ്‌ക്കരിക്കുമെന്ന് കോണ്‍ഗ്രസ്. ഇന്ന് ദൃശ്യമാധ്യമങ്ങളില്‍ നടക്കാനിരിക്കുന്ന ചര്‍ച്ചകളില്‍ കോണ്‍ഗ്രസ് പ്രതിനിധികള്‍ പങ്കെടുക്കില്ല. ടെലിവിഷനുകളുടെ റേറ്റിംഗ് കൂട്ടാനുള്ള പണിക്കില്ലെന്നും പാര്‍ട്ടി വക്താവ് പവന്‍ ഖേര വ്യക്തമാക്കി.
🙏 45 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ധ്യാനത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉച്ചക്കുശേഷം കന്യാകുമാരിയില്‍ നിന്ന് മടങ്ങും. വ്യാഴാഴ്ച രാത്രി ഏഴരയോടെയാണ് നരേന്ദ്രമോദി വിവേകാനന്ദപ്പാറയില്‍ ധ്യാനം ആരംഭിച്ചത്.
🙏 പ്രജ്വല്‍ രേവണ്ണയെ പ്രത്യേക കോടതി ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഇന്നലെ പുലര്‍ച്ചെ മ്യൂണിക്കില്‍ നിന്ന് ബെംഗളുരുവില്‍ വന്നിറങ്ങിയ പ്രജ്വലിനെ അന്വേഷണസംഘം വിമാനത്താവളത്തില്‍ വച്ച് തന്നെ കസ്റ്റഡിയിലെടുത്തു. ലൈംഗികാതിക്രമദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ പ്രജ്വല്‍ നശിപ്പിച്ചെന്ന സംശയത്തിലാണ് അന്വേഷണസംഘം.
👉 എച്ച് ഡി രേവണ്ണയ്ക്ക് ജാമ്യം അനുവദിച്ചുള്ള പ്രത്യേക കോടതി ഉത്തരവില്‍ തെറ്റുകളുണ്ടെന്ന് ബോധ്യപ്പെട്ടെന്ന് കര്‍ണാടക ഹൈക്കോടതി. എച്ച് ഡി രേവണ്ണയ്ക്ക് ഹൈക്കോടതി നോട്ടീസയച്ചു. എത്രയും പെട്ടെന്ന് മറുപടി നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കി.
🙏 ബി.ജെ.പി മൂന്നാം തവണയും അധികാരത്തില്‍ എത്തുന്നത് തടയുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. കോണ്‍ഗ്രസിന് 128 സീറ്റുകള്‍ വരെ നേടാനാകുമെന്നും രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുന്നതാണ് ഉചിതമെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം എന്‍.ഡി.ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
🇦🇴 അന്തർദേശീയം 🇦🇽
🙏 ഗാസയിലെ യുദ്ധം അവസാനിപ്പിക്കാന്‍ ഇസ്രയേല്‍ പുതിയ ഫോര്‍മുല മുന്നോട്ടു വച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. മൂന്നുഘട്ടങ്ങളിലായുള്ള പുതിയ നിര്‍ദേശങ്ങള്‍ ഖത്തര്‍ വഴി ഹമാസിന് ഇസ്രയേല്‍ കൈമാറിയെന്നാണ് ബൈഡന്‍ ഇന്നലെ വൈറ്റ് ഹൗസില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞത്.
🏏 കായികം 🏏
🙏 അമേരിക്കയില്‍ നടക്കുന്ന ടി20
ലോകകപ്പിലെ സന്നാഹമത്സരത്തിനായി ഇന്ത്യന്‍ ടീം ഇന്നിറങ്ങും. ബംഗ്ലാദേശാണ് ഇന്ത്യയുടെ എതിരാളി. വൈകിട്ട് എട്ട് മണിക്ക് നാസൗ കൗണ്ടി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. ജൂണ്‍ അഞ്ചിന് അയര്‍ലന്‍ഡുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം. ജൂണ്‍ ഒമ്പതിന് നടക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ പാകിസ്ഥാനാണ് ഇന്ത്യുടെ എതിരാളി.