ബിജെപി അകൗണ്ട് തുറക്കില്ല, എക്സിറ്റ് പോളുകളെ തള്ളി യുഡിഎഫും എൽഡിഎഫും

Advertisement

തിരുവനന്തപുരം . കേരളത്തിൽ ബിജെപി അകൗണ്ട് തുറക്കുമെന്ന എക്സിറ്റ് പോളുകളെ തള്ളി യു.ഡി.എഫും എൽ.ഡി.എഫും.
ബിജെപിക്ക് കേരളത്തിൽ ഒരു സീറ്റ് പോലും ലഭിക്കില്ലെന്നാണ് ഇരുമുന്നണികളുടെയും വാദം.യു.ഡി.എഫ് മികച്ച വിജയം നേടുമെന്ന പ്രവചനം എൽ.ഡി.എഫ് അംഗീകരിക്കുന്നില്ല.സർവേ റിപോർട്ടുകളെക്കാൾ മികച്ച വിജയമാണ് യു.ഡി.എഫ് അവകാശപ്പെടുന്നത്.ഇന്ത്യ മുന്നണിക്ക് സാധ്യതയുണ്ടെന്നും എൽ.ഡി.എഫും യു.ഡി.എഫും വിശ്വാസം പ്രകടിപ്പിക്കുന്നു.

വോട്ടെണ്ണലിന് മണിക്കൂറുകൾക്കു മുൻപ് വന്ന എക്സിറ്റ് പോളുകൾ ഏറ്റവുമധികം രാഷ്ട്രീയ ഞെട്ടലുണ്ടാക്കിയത് കേരളത്തിലായിരുന്നു.കേരളത്തിൽ ഇത്തവണയും യുഡിഎഫ് നേട്ടമുണ്ടാക്കുമെന്ന
സർവേകൾ എൽ.ഡി.എഫ് സംപൂജ്യരാകുമെന്നു പ്രവചിച്ചു.അതിനുമപ്പുറം ബിജെപി ഒന്ന് മുതൽ മൂന്നു
സീറ്റുകൾ വരെ കേരളത്തിൽ നേടുമെന്നും പ്രവചനമുണ്ടായിരുന്നു.എന്നാൽ ഇതിനെ എൽ.ഡി.എഫ്
യു.ഡി.എഫ് നേതൃത്വം പൂർണമായും തള്ളുകയാണ്.ബിജെപി തരംഗം ആവർത്തിക്കുമെന്ന എക്സിറ്റ്
പോളുകളെ തള്ളുന്ന യുഡിഎഫ് പ്രവചനങ്ങൾക്കപ്പുറം കേരളത്തിൽ യുഡിഎഫ് ട്വന്റി ട്വന്റി നേടുമെന്ന
ആത്മവിശ്വാസത്തിലാണ്

എക്സിറ്റ് പോൾ പ്രവചനങ്ങളിലെ തിരിച്ചടി തള്ളുമ്പോഴും കോൺഗ്രസിനെ ജമാഅത്തെ ഇസ്ലാമിയും  എസ്.ഡി.പിഐയും ചിലയിടങ്ങളിൽ ആർ.എസ്.എസും പിന്തുണച്ചുവെന്ന പരാമർശങ്ങളിലുടെ
സി.പി.ഐ.എം നേതൃത്വം ഇപ്പോഴെ പ്രതിരോധ ആയുധവും സജ്ജമാക്കിയിട്ടുണ്ട്.
തൃശൂരടക്കമുള്ളയിടങ്ങളിൽ എന്തെങ്കിലും അട്ടിമറി സംഭവിച്ചാൽ അതിനുള്ള ഉത്തരവാദിയെയും
ലക്ഷ്യം വെച്ചുള്ള പ്രതികരണമാണ് സിപിഐഎം ഇപ്പോഴേ നടത്തുന്നത്

കേരള സർക്കാരിനെതിരെയുള്ള വികാരം അത് എൻ.ഡി.എയ്ക്ക് അനുകൂലമാകും എന്നതാണ് എക്സിറ്റ്
പോൾ ഫലങ്ങൾ പ്രവചിക്കുന്നതെന്നു വി.മുരളീധരനും പ്രതീക്ഷിച്ചു

സംസ്ഥാന നേതൃത്വം പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ സീറ്റുകൾ എക്സിറ്റ് പോളുകൾ പറയുന്നത്
എൻ.ഡി.എയുടെ വോട്ടു വിഹിതം കുത്തനെ കൂടുമെന്ന സൂചനകയാണെന്നു ബിജെപി ആത്മവിശ്വാസം
പ്രകടിപ്പിക്കുന്നുണ്ട്.