അതിഥി തൊഴിലാളികളെ ഉപയോഗിച്ച് കച്ചവടം,പെരുമ്പാവൂരിൽ വൻ ലഹരി വേട്ട

Advertisement

പെരുമ്പാവൂര്‍. വൻ ലഹരി വേട്ട. ഗോഡൗണുകളിൽ സൂക്ഷിച്ചിരുന്ന 1500 കിലോയോളം നിരോധിത പുകയില ഉൽപന്നങ്ങൾ എക്സൈസ് പിടികൂടി
മലയാളി ഉൾപ്പെടെ നാല് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. അതിഥി തൊഴിലാളികളെ ഉപയോഗിച്ച് കച്ചവടം നടത്തിവരുന്ന പെരുമ്പാവൂർ പാറപ്പുറം സ്വദേശി സുബൈർ, അസാം സ്വദേശികളായ റബ്ബുൽ ഹുസൈൻ, ഹലാൽ അഹമ്മദ്, മിറസുൽ അബ്ദുള്ള എന്നിവരാണ് പിടിയിലായത്. സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി പെരുമ്പാവൂരിന്റെ വിവിധ പ്രദേശങ്ങളിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ സൗത്ത് വല്ലം, പാറപ്പുറം എന്നിവിടങ്ങളിലെ ഗോഡൗണുകളിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ ആണ് പിടിച്ചെടുത്തത്. 60 ചാക്കുകളിൽ സൂക്ഷിച്ച നിലയിലായിരുന്നു ലഹരി ഉൽപ്പന്നങ്ങൾ. ഇത്രയും ഉൽപ്പന്നങ്ങൾക്ക് പൊതു വിപണിയിൽ ഏകദേശം 20 ലക്ഷത്തിലധികം രൂപ വില വരും.