കാലംമാറി അഛന്‍ പൂമുഖത്തല്ല

Advertisement

തിരുവനന്തപുരം. ഒരു കുട്ടിയുടെ വളര്‍ച്ചയില്‍ ഏറ്റവും വലിയ പങ്ക് വഹിക്കുന്ന ഗൃഹാന്തരീക്ഷത്തിനുണ്ടായ മാറ്റം വലുതാണ്. അടുക്കളയില്‍ അമ്മമാത്രമേയുള്ളു എന്ന സങ്കല്‍പം മാറി. അടുക്കള ജോലികൾ അച്ഛനും അമ്മയും മക്കളും പങ്കിടുന്ന ചിത്രമടങ്ങിയ സ്കൂൾ പാഠഭാഗമാണ് ഇപ്പോൾ ചർച്ച വിഷയം. ഇതിന്മേലുള്ള വിശകലനങ്ങളും വിമർശനങ്ങളും സാമൂഹ്യ മാധ്യമങ്ങളിലും പൊതു ഇടത്തിലും പെരുകുകയാണ്.

വീട്ടിലെ പ്രധാന തൊഴിലിടമാണ് അടുക്കളയെന്നും ചിത്രം നോക്കി എന്തെല്ലാം പണികളാണ് അടുക്കളയിൽ നടക്കുന്നതെന്നും സ്വന്തം വീട്ടിലെ കാര്യങ്ങൾ കൂടി ഓർമിച്ചു പറയാൻ കുട്ടിക്ക് നിർദേശം നൽകുന്നതാണ് പാഠപുസ്തകത്തിലെ 59ആം പേജിലെ ഉള്ളടക്കം. ചിത്രത്തിൽ അമ്മ പാചകത്തിൽ വ്യാപൃതയായിരിക്കുമ്പോൾ അച്ഛൻ തേങ്ങ ചിരവുകയാണ്. മകൾ മറ്റൊരു ജോലിയിൽ വ്യാപൃതയായിരിക്കുന്നു.ഇളയ ആൺകുഞ്ഞ് പാവയുമായി കളിക്കുന്നു. പരിഷ്കരിച്ച പാഠപുസ്തകങ്ങൾ എസ്ഇആർടി ഓൺലൈനായി ലഭ്യമാക്കിയതോടെ പൊതുജനം ഏറ്റെടുത്തു. പിന്നെ ചർച്ചയായി. വിശകലനമായി.

പൂമുഖത്തെ ചാരുകസേരയിലിരിപ്പായിരുന്ന അച്ഛനെ അടുക്കളയിൽ എത്തിച്ചിട്ടുണ്ടെന്നും വളർന്നുവരുന്ന മക്കളൊക്കെ ഇതുകണ്ട് പഠിക്കട്ടെ, എന്ന് തുടങ്ങുന്നു ചർച്ചകൾ . വിദ്യാഭ്യാസ മേഖലയിൽ വന്നുകൊണ്ടിരിക്കുന്ന ഈ മാറ്റങ്ങൾ സമൂഹത്തിൻറെ ചിന്തയിലും വളർച്ചയിലും പ്രതിഫലിക്കുന്നുണ്ടെത്തത് കമന്റുകളില്‍ വായിച്ചറിയാം

പാഠപുസ്തകം അധ്യാപകൻറെയും കുട്ടിയുടേയും മാത്രമല്ല പൊതുസമൂഹത്തിൻറെ കൂടി ചര്‍ച്ച വരുമ്പോഴാണ് പൊതുനയം എന്തെന്ന് അറിയാറാകുന്നത്