ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് സംസ്ഥാനത്തെ 20 കേന്ദ്രങ്ങളും സജ്ജമായി. സുതാര്യവും സുരക്ഷിതവുമായ വോട്ടെണ്ണൽ പ്രക്രിയ പൂർത്തിയാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. രാവിലെ എട്ടുമണിക്ക് വോട്ട് എണ്ണൽ ആരംഭിക്കുമ്പോൾ ആദ്യം എണ്ണുന്നത് പോസ്റ്റൽ ബാലറ്റുകളായിരിക്കും. പോസ്റ്റൽ ബാലറ്റ് എണ്ണിത്തുടങ്ങി അരമണിക്കൂറിനു ശേഷം ആയിരിക്കും വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകൾ എണ്ണി തുടങ്ങുക.സർക്കാർ നിശ്ചയിച്ച ചുരുക്കം ചില ആളുകൾക്ക് മാത്രമേ അനുവാദമുള്ളൂ.വോട്ടെണ്ണൽ തുടങ്ങുന്ന സമയമാകുമ്പോഴായിരിക്കും സ്ട്രോങ്ങ് റൂമുകൾ തുറക്കുക. വോട്ടെണ്ണൽ കേന്ദ്രത്തിൽ കർശന നിയന്ത്രണമുണ്ടാകും. തിരിച്ചറിയൽ കാർഡ് കൈവശമുള്ളവർക്കും പാസുള്ള വാഹനങ്ങൾക്കും മാത്രമാണ് വോട്ടെണ്ണൽ കേന്ദ്രത്തിൽ പ്രവേശനം ഉണ്ടാകൂ. വോട്ടെണ്ണൽ നടക്കുന്ന പ്രധാന നഗരങ്ങളിലെല്ലാം ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.