ഹരിപ്പാട്. നാടാകെ സ്കൂള്‍ പ്രവേശനോത്സവം കത്തിക്കയറുമ്പോള്‍ ആലപ്പുഴ ഹരിപാട് ഒരു നൊമ്പരകാഴ്ചയുണ്ട്.മുട്ടം മുല്ലക്കര എൽപി സ്കൂൾ ദുഖഭാരത്താലാണ് ചടങ്ങിന് മാത്രമായാണ് പരിപാടി നടത്തിയത്
സ്കൂൾ തുറപ്പിന് ദിവസങ്ങൾക്ക് മുമ്പ് മരിച്ച മൂന്നാം ക്ലാസുകാരന് വേണ്ടി അവന് ഏറ്റവും ഇഷ്ടപ്പെട്ട സ്പൈഡർമാന്റെ കുപ്പായവും ബാഗും ടിഫിൻ ബോക്സും വാങ്ങി പിതാവ് സൂക്ഷിച്ചിരിക്കുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് മുട്ടം മുല്ലക്കര എൽപി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥി ദേവനാരായണൻ പേ വിഷബാധ ഏറ്റു മരിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കയാണ് മകനാഗ്രഹം പറഞ്ഞത്. അസുഖം മാറി വരുമ്പോൾ വാങ്ങിത്തരാം എന്ന് പറഞ്ഞതാണ് പിതാവ്. പക്ഷേ അതിനുമുമ്പ് ദേവനാരായണൻ മരിച്ചു
മൂന്നാം ക്ലാസിലേക്ക് പ്രവേശിക്കുന്ന ദേവനാരായണൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കയാണ് അഛനോട് ആഗ്രഹം പറഞ്ഞത്. സ്കൂളിൽ പോകാൻ വാങ്ങുന്ന ബാഗഗക്കമുള്ള എല്ലാം സ്പൈഡർമാൻ ചിത്രമുള്ളത് വേണം മാത്രമല്ല സ്പൈഡർമാൻ്റെ കുപ്പായവും രണ്ട് ഫുട്ബോളും വേണം. അസുഖം മാറി വരുമ്പോൾ വാങ്ങിത്തരാം എന്ന് പറഞ്ഞതാണ് പിതാവ് മകനെ ആശ്വസിപ്പിച്ചത് പക്ഷേ അതിനുമുമ്പ് ദേവനാരായണൻ പോയി. സഞ്ചയന ദിവസം മകന് നൽകാൻ സ്പൈഡർമാൻ കുപ്പായവും പന്തും കഴിഞ്ഞ ദിവസം പിതാവ് ദീപു വാങ്ങി.
തെരുവുനായ ഓടിക്കുമ്പോള്‍ ഓടയില്‍വീണാണ് കുട്ടിക്ക് പരുക്കേറ്റത്. നായ മാന്തി എന്നകാര്യം ആരും ശ്രദ്ധിക്കാതെ പോയി. വീണുണ്ടായമുറിവിനായിരുന്നു ചികില്‍സ. ദീപുവിനേയും രാധികയേയും അനുജത്തി ദേവനന്ദയേയും വിട്ട് അവന്‍പോയി.
പ്രവേശനോത്സവം ആഘോഷമാക്കാനിരുന്ന ദേവനാരായണൻ പഠിച്ച മുട്ടം മുല്ലക്കര എൽപി സ്കൂൾ ദുഖഭാരത്താലാണ് ചടങ്ങിന് മാത്രമായാണ് പരിപാടി നടത്തിയത്. എല്ലാവരുടെയും സ്നേഹനിധിയായ കുരുന്ന് നഷ്ടപെട്ട ദുഖത്തിലാണ് സ്കൂളും