തൃശ്ശൂർ എടുക്കുമോ? ഘട്ടംഘട്ടമായി ലീഡുയർത്തി സുരേഷ് ഗോപി

Advertisement

തൃശൂർ: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കേരളത്തിൽ ബിജെപിക്ക് പ്രതീക്ഷ നൽകി തൃശ്ശൂരിലെ ഫലസൂചനകൾ. എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി ഘട്ടംഘട്ടമായി ലീഡ് ഉയർത്തുകയാണ്. നിലവിൽ 30000ത്തിലധികം വോട്ടുകളുടെ ലീഡാണ് സുരേഷ് ഗോപിക്കുള്ളത്.

സംസ്ഥാനത്തെ 20 മണ്ഡലങ്ങളിൽ 17 സീറ്റുകളിലും ലീഡ് ചെയ്യുന്നത് യുഡിഎഫ് ആണ്. ആലത്തൂർ സീറ്റിൽ മാത്രമാണ് എൽഡിഎഫിന് ലീഡ് ചെയ്യാനാകുന്നത്. ലീഡ് ചെയ്യുന്നത്. തിരുവനന്തപുരത്തും ലീഡ് മാറിമറിയുമ്പോൾ ഇപ്പോൾ എൻഡിഎയാണ് മുന്നിൽ.