വയനാട്ടിൽ രാഹുൽ തരംഗം; ലീഡ് ഒരു ലക്ഷം കടന്നു,ബിജെപി രണ്ടിടത്ത്, ആലത്തുരിൽ മാത്രം എൽ ഡി എഫ്

Advertisement

തിരുവനന്തപുരം:ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ വയനാട് മണ്ഡലത്തിൽ വിജയം ഉറപ്പിച്ച് രാഹുൽ ഗാന്ധി. വോട്ടെണ്ണൽ രണ്ടര മണിക്കൂർ പിന്നിടുമ്പോൾ രാഹുൽ ഗാന്ധിയുടെ ലീഡ് ഒരു ലക്ഷം കടന്നു. എൽഡിഎഫ് സ്ഥാനാർഥി ആനി രാജയെയും എൻഡിഎ സ്ഥാനാർഥി കെ സുരേന്ദ്രനെയും ബഹുദൂരം പിന്നിലാക്കിയാണ് രാഹുലിന്റെ തേരോട്ടം.
അതേസമയം തന്റെ രണ്ടാമത്തെ മണ്ഡലമായ റായ്ബറേലിയിലും രാഹുൽ ഗാന്ധി മുന്നിട്ട് നിൽക്കുകയാണ്. രണ്ടിടത്തും ജയിച്ചാൽ രാഹുൽ വയനാട്ടിലെ എംപി സ്ഥാനം രാജിവെച്ചേക്കുമെന്നാണ് സൂചന. അങ്ങനെ വരികയാണെങ്കിൽ വയനാട്ടിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങും

അതേസമയം സംസ്ഥാനത്ത് എൽഡിഎഫിന് ദയനീയ പ്രകടനമാണ് കാഴ്ച വെക്കാനായത്. എൽഡിഎഫ് വെറും ഒരു സീറ്റിൽ മാത്രമാണ് മുന്നിട്ട് നിൽക്കുന്നത്. ആലത്തൂർ മണ്ഡലത്തിൽ കെ രാധാകൃഷ്ണൻ 8212 വോട്ടുകൾക്ക് മുന്നിലാണ്. എൻഡിഎ രണ്ട് സീറ്റുകളിൽ മുന്നിട്ട് നിൽക്കുകയാണ് തൃശ്ശൂരിൽ സുരേഷ് ഗോപി 30000ത്തിലധികം വോട്ടുകൾക്ക് മുന്നിട്ട് നിൽക്കുകയാണ്. തിരുവനന്തപുരത്ത് 5000 ത്തിലധികം വോട്ടുകൾക്ക് എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറും മുന്നിട്ട് നിൽക്കുന്നു