തൃശ്ശൂർ എടുക്കുമെന്ന് ഉറപ്പാക്കി സുരേഷ് ഗോപി

Advertisement

തൃശൂർ: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കേരളത്തിൽ ബിജെപി സുരേഷ് ഗോപി യിലൂടെ അക്കൗണ്ട് തുറക്കാനൊരുങ്ങുന്നു.
തിരഞ്ഞെടുപ്പിൽ മത്സരിച്ചു ബിജെപിയുടെ അക്കൗണ്ട് സാംസ്ക്കാരിക തലസ്ഥാനത്ത് തുറക്കുന്ന ആദ്യ വ്യക്തിയായി സുരഷേ് ഗോപി മാറുകയാണ്. എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി ഘട്ടംഘട്ടമായി ലീഡ് ഉയർത്തുകയാണ്. നിലവിൽ 55000ത്തിലധികം വോട്ടുകളുടെ ലീഡാണ് സുരേഷ് ഗോപിക്കുള്ളത്.
ഇപ്പോൾ തിരുവനന്തപുരത്ത് ഉള്ള സുരേഷ് ഗോപിയെ ഹെലികോപ്റ്റർ മാർഗ്ഗം തൃശൂരിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് പാർട്ടിയുടെ ദേശീയ നേതൃത്വം. അങ്ങനെയായാൽ കവടിയാറിൽ നിന്ന് അദ്ദേഹം ഹെലികോപ്റ്ററിൽ തൃശൂരിൽ പറന്നിറങ്ങി തൃശൂർ എടുക്കും.

Advertisement