കോട്ടയം. കേരള കോൺഗ്രസുകൾ തമ്മിലുള്ള പോരാട്ടത്തിൽ ജോസഫ് വിഭാഗം നേടി മാണി വിഭാഗം തറപറ്റി. 87266 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഫ്രാൻസിസ് ജോർജിന് ലഭിച്ചത്. വൈക്കം ഒഴികെ എല്ലാ നിയോജക മണ്ഡലങ്ങളിലും വ്യക്തമായ ഭൂരിപക്ഷം യുഡിഎഫ്ന് ഉണ്ടായിരുന്നു.
ആദ്യ റൌണ്ടിൽ എൽഡിഎഫ് അട്ടിമറി നടത്തുമോ എന്ന തോന്നലുണ്ടാക്കി.. തിരുവാങ്കുളവും രാമപുരവും മുളക്കളുവും അടക്കമുള്ള പ്രദേശങ്ങൾ എണ്ണിയപ്പോൾ 200 വോട്ടിൻ്റെ ലീഡ് തോമസ് ചാഴികാടന് … എന്നാൽ പിന്നീട് അങ്ങോട്ട് യുഡിഎഫിന്റെ തേരോട്ടമാണ് കാണാനായത്.. വൈക്കം ഒഴികെ ബാക്കിയുള്ള 6 നിയോജക മണ്ഡലങ്ങളിലും വ്യക്തമായ ഭൂരിപക്ഷത്തോടെ ഫ്രാൻസിസ് ജോർജ്ജ് ലീഡ് ഉയർത്തി.. പുതുപ്പള്ളിയിൽ ആണ് ഏറ്റവും കൂടുതൽ ഭൂരിപക്ഷം ലഭിച്ചത്. 27103. കേരള കോൺഗ്രസിന്റെ ശക്തി കേന്ദ്രങ്ങളായ പാലായിൽ 12465 വോട്ടിന്റെയും കടുത്തുരുത്തിയിൽ 11474 വോട്ടിന്റെയും വ്യക്തമായ ഭൂരിപക്ഷം.
ഇത്തരത്തിലൊരു തോൽവി ഉണ്ടാകുമെന്ന് എൽഡിഎഫ് ക്യാന്പ് കണക്ക് കൂട്ടിയിരുന്നില്ല.. ഇന്ത്യാമുന്നണിയുടെ മുന്നേറ്റമെന്ന് പറഞ്ഞ് തലയൂരാൻ ശ്രമിക്കുബോഴും വോട്ട് ചോർച്ച അന്വേഷിക്കാൻ തന്നെയാണ് ജോസ് കെ മാണിയുടേയും കൂട്ടരുടേയും തീരുമാനം.
ബിഡിജെഎസ് സ്ഥാനാർത്ഥിയായി വന്ന തുഷാർവെള്ളപ്പള്ളി മൂന്നാം സ്ഥാനത്തേക്ക് പോയെങ്കിലും വോട്ട് ഷെയർ 20 ശതമാനമായി വർദ്ധിപ്പിച്ചു. വൈക്കം അടക്കമുള്ള മേഖലകളിൽ നിന്നാണ് തുഷാർ നേടിയ വോട്ടാണ് എൽഡിഎഫിനെ വലിയ തോൽവിയിലേക്ക് തള്ളിവിട്ടതെന്നാണ് വിലയിരുത്തൽ