പാലക്കാട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രണ്ട് എംഎല്‍എമാരെ നഷ്ടമായപാലക്കാട്ട് വോട്ടുചര്‍ച്ച തീരുന്നില്ല. എംഎല്‍എമാരായ ഷാഫി പറമ്പില്‍ മന്ത്രി കെ രാധാകൃഷ്ണന്‍ എന്നിവര്‍ വിജയിച്ചതോടെ ഇനി മൂന്ന് മുന്നണികളുടെയും മുഴുവന്‍ ശ്രദ്ധയും രണ്ട് മണ്ഡലങ്ങളിലേയും ഉപതിരഞ്ഞെടുപ്പുകളിലേക്ക്,പാലക്കാട് അനൗദ്യോഗീക സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ യുഡിഎഫ് ഇതിനോടകം ആരംഭിച്ചു,ചേലക്കരയില്‍ രമ്യയെ തന്നെ സ്ഥാനാര്‍ത്ഥിയാക്കാനാണ് കോണ്‍ഗ്രസ് ആലോചന,നഗരസഭ ഭരിക്കുന്ന ബിജെപി നിയമസഭയില്‍ പ്രതിനിധിയെ എത്തിക്കാനുളള സുവര്ണ്ണാവസരം കൂടിയായാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പ് കാണുന്നത്. ഷാഫിയെ വിറപ്പിച്ച ബിജെപിയുടെ വീരഗാഥ ഇനിയും ഉയരും.
ലോക്‌സഭാതിരഞ്ഞെടുപ്പിന്റെ കൂട്ടിക്കിഴിക്കലുകളും കൂടിയാലോചനകളും എല്ലാം കഴിയും മുന്‍പേ മുന്നണികള്‍ക്ക് ഉപതിരഞ്ഞെടുപ്പുകളിലേക്ക് കടന്നേ മതിയാകു..പാടെ തകര്‍ന്ന എല്‍ഡിഎഫിന് പാലക്കാടും ചേലക്കരയും നിലനിര്‍ത്തേണ്ടത് അഭിമാനപ്രശ്‌നം കൂടിയാണ്,പാര്‍ട്ടി വോട്ടുകള്‍ ഏറെയുളള മണ്ഡലമെങ്കിലും ബിജെപി വളര്‍ച്ച കൂടി കണക്കിലെടുക്കുമ്പോള്‍ പാലക്കാട് എല്‍ഡിഎഫിന് അത്ര എളുപ്പം മെരുങ്ങുമെന്ന തോന്നില്ല,യുഡിഎഫിന് സീറ്റ് നഷ്ടമായാല്‍ പഴിയത്രയും ഷാഫി പറമ്പിലിനും നേതൃത്വത്തിനുമാകും,അതുകൊണ്ട് തന്നെ ശക്തനായ യുവമുഖത്തെ മണ്ഡലത്തില്‍ ഇറക്കാനാണ് നേതാക്കളുടെ ആലോചന,ഷാഫി യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും ജില്ലാ ഘടകത്തിന് അതൃപ്തിയുണ്ട്,ഈ സാഹചര്യത്തില്‍ വിടി ബല്‍റാമിനോ പി സരിനോ നറുക്ക് വീഴാല്‍ സാധ്യതകളേറെയാണ്
ഇടതു ശക്തികേന്ദ്രമായ ചേലക്കരയില്‍ മണ്ഡലം നിലനിര്‍ത്താനാകുമെന്ന് തന്നെയാണ് എല്‍ഡിഎഫ് പ്രതീക്ഷ.ഭരണവിരുദ്ധവികാരം ശക്തമായിരിക്കെ ആഞ്ഞു പിടിച്ചാല്‍ ജയിച്ചു കയറാമെന്ന് കോണ്‍ഗ്രസും കണക്കുകൂട്ടുന്നു ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച മുന്‍ എം പി രമ്യാ ഹരിദാസിന്റെ പേര് തന്നെയാണ് സംവരണമണ്ഡലമായ ചേലക്കരയിലെ പട്ടികയില്‍ ഒന്നാമത്.ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയെ തുടര്‍ന്നുള്ള സഹതാപ തരംഗം വോട്ടായി മാറുമെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടല്‍. മുന്‍ എംഎല്‍എ യു ആര്‍ പ്രദീപിന്റെ പേരാണ് എല്‍ഡിഎഫിന്റെ പരിഗണനയിലെത്തുക. യു ആര്‍ പ്രദീപിന്റെ ജനപ്രീതിയില്‍ മണ്ഡലം നിലനിര്‍ത്താന്‍ കഴിയുമെന്ന് ഉറച്ച വിശ്വാസം ഇടതു ക്യാമ്പിനുണ്ട്. ചേലക്കര, പാഞ്ഞാള്‍, വള്ളത്തോള്‍ നഗര്‍ , മുള്ളൂര്‍ക്കര , വരവൂര്‍ ദേശമംഗലം, തുടങ്ങി ഭൂരിഭാഗം പഞ്ചായത്തും ഭരിക്കുന്നത് എല്‍ഡിഎഫ് ആണ്. പഴയന്നൂര്‍, തിരുവില്ലാമല , കൊണ്ടാഴി, എന്നിങ്ങനെ മൂന്നു പഞ്ചായത്തുകള്‍ മാത്രമാണ് യുഡിഎഫിനുള്ളത്. അതിനാല്‍ തന്നെ മണ്ഡലം കൈവിട്ടു പോകില്ലെന്ന് കണക്കുകൂട്ടലിലാണ് എല്‍ഡിഎഫ്.