തിരുവനന്തപുരം. ലോക്സഭ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് തിരിച്ചടിയായത് ഭരണവിരുദ്ധ വികാരമെന്നു
പൊതുവിലയിരുത്തൽ.സർക്കാരിനെതിരെയുള്ള ഭരണ വിരുദ്ധ വികാരം,മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരായ സാമ്പത്തിക ആരോപണങ്ങൾ,ക്ഷേമ പെന്‍ഷന്‍ അടക്കമുള്ള ജനകീയ പദ്ധതികള്‍ മുടങ്ങിയതും പരാജയത്തിനു ആഘാതം
കൂട്ടി.യുഡിഎഫിന് അനുകൂലമായ തരംഗം പ്രചാരണ വേളയില്‍
പ്രത്യക്ഷമായിരുന്നില്ലെങ്കിലും നിശബ്ദ തരംഗം ആഞ്ഞടിച്ചുവെന്നും ഇടത് ക്യാമ്പ് വിലയിരുത്തുന്നു.
സിപിഎം പഴയ സിപിഎമ്മാണെങ്കില്‍ ഈ ഞെട്ടിക്കുന്നമാറ്റം വലിയ ചര്‍ച്ചയാകണ്ടതാണ്. പാർട്ടി കേന്ദ്രങ്ങളിൽ പോലും വിള്ളൽ ഉണ്ടാക്കുന്നതായിരുന്നു തിരഞ്ഞെടുപ്പ് ഫലം.മികച്ച സ്ഥാനാർഥികളെ പരീക്ഷിച്ചെങ്കിലും അടിമുടി കാലിടറിയതിന്റെ കാരണങ്ങളാണ് ഇടതു ക്യാമ്പ് പരിശോധിക്കുന്നത്.യു.ഡി.എഫിന്‍റെ സിറ്റിംങ് എം.പിമാർക്കെതിരായ വികാരത്തിനപ്പുറമായിരിന്നു പിണറായി സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരം.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ ശബരിമലയും,രാഹുല്‍ ഗാന്ധിയുടെ വരവുമാണ് എല്‍.ഡി.എഫിന്‍റെ അടിത്തറ ഇളക്കിയത്.ആ രാഷ്ട്രീയ സാഹചര്യം അപ്പാടെ മാറി.രാഹുല്‍ ഗാന്ധി സിറ്റിംങ് എംപി മാത്രമായിരിന്നു ഇത്തവണ.ശബരിമലയേയും മറികടന്ന് നിയമസഭ തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടിയതുമാണ് എല്‍.ഡി.എഫ്.യുഡിഎഫിന് അനുകൂല തരംഗം ഉണ്ടാക്കുന്ന ഒന്നും പ്രത്യക്ഷത്തില്‍ കാണാന്‍ കഴിഞ്ഞില്ല.പല യു.ഡി.എഫ് എം.പിമാരും മണ്ഡലത്തിന് വേണ്ടി പ്രവർത്തിച്ചില്ലെന്ന വിമർശനവും ശക്തമായിരിന്നു.എന്നിട്ടും ഇത്തവണ തിരിച്ചടിച്ചു.എല്ലാത്തിനും മേലെ ആയിരിന്നു ഭരണവിരുദ്ധ വികാരം.
മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ ഉയർന്ന ആരോപണങ്ങൾ വിശ്വാസ്യത പ്രശ്നം ഉണ്ടാക്കി.ആരോപണങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാത്ത മുഖ്യമന്ത്രിയുടെ സമീപനവും വോട്ടർമാരെ യു.ഡി.എഫിലേക്ക് എത്തിച്ചു.രണ്ടാം പിണറായി സർക്കാരിന് ഒന്നാം പിണറായി സർക്കാരിനെ പോലെ പ്രതിഛായ സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതും തിരിച്ചടിയായി.
സര്‍വപ്രധാനമായ മറ്റൊരു പ്രതികൂലതരംഗം സൃഷ്ടിച്ചത് സൈബര്‍ആക്രമണങ്ങളാണ്. പ്രത്യക്ഷത്തില്‍ നായരെയോ നമ്പൂരിയേയോ മെത്രാനേയോ ആക്രമിച്ചാല്‍ യുക്തമായ തിരിച്ചടിയുണ്ടായില്ലെങ്കിലും സിപിഎമ്മിന്‍റെ ധാര്‍ഷ്ട്യം പരക്കെ വെറുപ്പും പാര്‍ട്ടിക്കാരുടെ അഹങ്കാരത്തിന്‍റെ കൊമ്പൊടിക്കണമെന്ന ഉറച്ച തീരുമാനത്തിലേക്ക് ജനങ്ങളെ എത്തിക്കുന്നതുമായി. സിപിഎമ്മിന്‍റെ ധാര്‍ഷ്ട്യത്തിന് തങ്ങള്‍ ബലിയാടായി എന്ന് സിപിഐപോലും കരുതുന്നു. തൃശൂര്‍പോലെ ചിലയിടത്ത് കണ്ടത് അതാണ്. കൊല്ലത്ത് പ്രേമചന്ദ്രന്‍റെ ഞെട്ടിക്കുന്ന ഭൂരിപക്ഷവും ഇത്തരം ആക്രമണങ്ങള്‍ക്കുള്ള മറുപടിയാണ്.
പാലക്കാട്ടെയും ചേലക്കരയിലെയും ഉപതിരഞ്ഞെടുപ്പും.വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പും
സിപിഐഎമ്മിന് നിർണ്ണായകമാണ്. ലോക്സഭ തോൽവിയുടെ പശ്ചാത്തലത്തിൽ പാർട്ടിയും സർക്കാരും വരുത്തുന്ന തിരുത്തൽ
സമീപനമാകും ഇനി ചർച്ചയാവുക.