വാർത്താനോട്ടം

Advertisement

2024 ജൂൺ 05 ബുധൻ

BREAKING NEWS

👉തോൽവി ചർച്ച ചെയ്യാൻ 5ദിവസത്തെ യോഗം വിളിച്ച് സിപിഎം, മന്ത്രിസഭാ പുന:സംഘടനയും ചർച്ചയാകും.

👉പത്തനംതിട്ട കല്ലേലിയിൽ ജനവാസ മേഖലയിൽ കാട്ടാനകൂട്ടമിറങ്ങി.

👉കേരളീയം🌴

🙏ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫ് മുന്നേറ്റം. 18 സീറ്റുകളിലാണ് യുഡിഎഫിന്റെ മുന്നേറ്റം. യുഡിഎഫ് മുന്നേറ്റത്തിലും തൃശൂര്‍ കീഴടക്കി സുരേഷ് ഗോപി. ആലത്തൂരില്‍ മാത്രമാണ് എല്‍ഡിഎഫിന് വിജയം നേടാനായത്.

🙏കേരളത്തിലെ ഇടത് മുന്നണിക്കുണ്ടായ തോല്‍വി പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. തോല്‍വി അംഗീകരിക്കുന്നു, പരിശോധിച്ച് പാര്‍ട്ടി മുന്നോട്ടേക്ക് പോകുമെന്നും എം വി ഗോവിന്ദന്‍ പ്രതികരിച്ചു.

🙏തൃശൂരിലെ തോല്‍വിയില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശവുമായി കെ മുരളീധരന്‍. ഇനിയൊരു തെരഞ്ഞെടുപ്പ് മത്സരത്തിന് ഇല്ലെന്നും കുരുതി കൊടുക്കാന്‍ താന്‍ നിന്നു കൊടുക്കാന്‍ പാടില്ലായിരുന്നുവെന്നും കെ മുരളീധരന്‍ പറഞ്ഞു.

🙏കെ മുരളീധരന് സംഭവിച്ചത് അപ്രതീക്ഷിത തോല്‍വിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ബിജെപി- സിപിഎം ഗൂഢാലോചനയിലൂടെ അപകടകരമായ നീക്കമാണ് തൃശ്ശൂരിലെ തോല്‍വിക്ക് കാരണമെന്ന് വിഡി സതീശന്‍ പറഞ്ഞു.

🙏ബിജെപി കേരളത്തില്‍ ജയിക്കില്ലെന്ന പ്രചാരണത്തിന് കനത്ത തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് കെ സുരേന്ദ്രന്‍. സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി താമര ചിന്ഹത്തില്‍ ഒരു സ്ഥാനാര്‍ത്ഥി വലിയ ഭൂരിപക്ഷത്തോടെ വിജയിച്ചത് മാറ്റത്തിന്റെ തെളിവാണ്.

🙏തൃശൂരിലെ കറ തീര്‍ന്ന മതേതര വോട്ടുകളാണ് തനിക്ക് കിട്ടിയതെന്നും ഒരു വര്‍ഗീയ
പ്രചാരണവും താന്‍ നടത്തിയിട്ടില്ലെന്നും തൃശൂരില്‍ നിന്ന് മിന്നും വിജയം നേടിയ സുരേഷ്ഗോപി.

🇳🇪 ദേശീയം 🇳🇪

🙏പതിനെട്ടാമത് ലോക്സഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ എന്‍ഡിഎക്ക് കേവല ഭൂരിപക്ഷം. 294 സീറ്റുകളാണ് എന്‍ഡിക്ക് ലഭിച്ചത്. കേവല ഭൂരിപക്ഷം നഷ്ടപ്പെട്ട ബിജെപിക്ക് 240 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. കോണ്‍ഗ്രസ് 99 സീറ്റുകള്‍ നേടിയപ്പോള്‍ 231 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഇന്ത്യാ മുന്നണി.

🙏എന്‍.ഡി.എയ്ക്ക് മൂന്നാം തവണയും വിജയം സമ്മാനിച്ചതിന് ജനങ്ങള്‍ക്ക് നന്ദി പറയുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തുടര്‍ച്ചയായ മൂന്നാം തവണയും ജനം എന്‍ഡിഎയില്‍ വിശ്വാസമര്‍പ്പിച്ചു. ഇന്ത്യയുടെ ചരിത്രത്തിലെ സുപ്രധാന നേട്ടമാണിത്.

🙏ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടം തുടരുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചുള്ള വേട്ടയാടലിനെതിരെയാണ് ഈ വിധിയെഴുത്ത്. ഇന്ത്യന്‍ ജനത അവരുടെ ജനാധിപത്യത്തെ സംരക്ഷിക്കാന്‍ വേണ്ടിയുള്ള പോരാട്ടമാണ് നടത്തിയത്.

🙏എക്സിറ്റ് പോള്‍ പ്രവചനങ്ങളെ തള്ളി ഇന്ത്യാ മുന്നണിക്ക് മികച്ച പ്രകടനം കാഴ്ച വെക്കാന്‍ സാധിച്ചത് സമാജ് വാദി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ എന്ന സഖ്യകക്ഷികളുടെ മികവിലാണ്. സമാജ് വാദി പാര്‍ട്ടിക്ക് ഉത്തര്‍ പ്രദേശില്‍ 37 സീറ്റും തൃണമൂല്‍ കോണ്‍ഗ്രസിന് പശ്ചിമബംഗാളില്‍ 29 സീറ്റും ഡിഎംകെക്ക് തമിഴ്‌നാട്ടില്‍ 22 സീറ്റുകളും ലഭിച്ചു.

🙏ഭാവി നീക്കങ്ങള്‍ തീരുമാനിക്കാന്‍ ഇന്ത്യ സഖ്യം ഇന്ന് യോഗം ചേരുമെന്നും സഖ്യകക്ഷികളുമായി ആലോചിച്ച് ഭാവി നീക്കം തീരുമാനിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സര്‍ക്കാര്‍ രൂപീകരണത്തില്‍ അവകാശവാദം ഉന്നയിക്കുമോ പ്രതിപക്ഷത്തിരിക്കുമോയെന്നും ഇന്ന് തീരുമാനിക്കും.

🙏 തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.ക്ക് കേവല ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ ഇന്ത്യാ മുന്നണി വിപുലീകരിക്കാന്‍ കോണ്‍ഗ്രസ് ശ്രമം നടത്തുന്നതായി റിപ്പോര്‍ട്ട്. കേവല ഭൂരിപക്ഷം നേടിയ എന്‍.ഡി.എ.യ്‌ക്കൊപ്പമുള്ള ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ടി.ഡി.പി. നേതാവ് ചന്ദ്രബാബു നായിഡു എന്നിവരുമായി ചര്‍ച്ച നടത്താനാണ് കോണ്‍ഗ്രസ് നീക്കം.

🙏ബിജെപിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് തമിഴകം. താമര വിരിയിക്കാമെന്ന ബിജെപിയുടെ മോഹം മുളയിലേ നുള്ളി തമിഴകം. ബിജെപി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷനും കോയമ്പത്തൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ കെ അണ്ണാമലൈ കളത്തിലിറക്കിയിട്ടും തമിഴകത്ത് അക്കൗണ്ട് തുറക്കാന്‍ എന്‍ഡിഎക്കായില്ല. തമിഴ്നാട്ടിലെ 39 സീറ്റില്‍ 39 ഇടത്തും ഇന്ത്യ സഖ്യമാണ് വിജയം നേടിയത്.

🙏വാരാണസിയിലെ നരേന്ദ്രമോദിയുടെ ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞു. 2019ല്‍ 4,79,505
വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ച മോദിയുടെ ഭൂരിപക്ഷം ഇത്തവണ 1,52,513 മാത്രമാണ്. വോട്ടെണ്ണലിന്റെ തുടക്കത്തില്‍ മോദി എതിരാളിയായ അജയ്
റായ്യേക്കാള്‍ പിന്നിലായിരുന്നു.

🙏 വയസിലും പ്രായം തളര്‍ത്താത്ത പോരാട്ട വീര്യത്തോടെ ശരദ്പവാര്‍ . പാര്‍ട്ടിയും ചിഹ്നവും നഷ്ടമായിടത്തുനിന്ന് മത്സരിച്ച 10 സീറ്റുകളില്‍ എട്ടിലും ജയിച്ചു കയറി ശരദ്പവാര്‍ സഖ്യം. അദ്ദേഹത്തിന്റെ അനന്തരവന്‍ അജിത് പവാര്‍ ഉള്‍പ്പെടെ ശത്രുപക്ഷത്ത് അണിനിരന്നപ്പോഴും വിജയിക്കുമെന്ന ശുഭപ്രതീക്ഷയോടെ അദ്ദേഹം പ്രവര്‍ത്തിച്ചു.

🙏എക്സിറ്റ് പോളുകളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ട് തിരഞ്ഞെടുപ്പ് ഫലങ്ങള്‍. എന്‍ഡിഎയെ തുണയ്ക്കുന്നതായിരുന്നു ഒട്ടുമിക്ക എക്സിറ്റ് പോളുകളും. ബിജെപിക്ക് നാനൂറ് സീറ്റുകളില്‍ കൂടുതല്‍ കിട്ടുമെന്ന് പ്രവചിച്ച എക്സിറ്റ് പോളുകളും ഉണ്ടായിരുന്നു. അതെല്ലാം അസ്ഥാനത്ത് ആക്കുന്നതാണ് ഇപ്പോഴത്തെ തിരഞ്ഞെടുപ്പ് ഫലം.

🙏കോണ്‍ഗ്രസിന്റെ കിഷോരി ലാല്‍
ബിജെപിയില്‍ നിന്നും സ്മൃതി ഇറാനിയില്‍
നിന്നും അമേഠിയെ 164331 വോട്ടിന്റെ വ്യക്തമായ ഭൂരിപക്ഷത്തില്‍ തിരിച്ചുപിടിച്ചു .ബിജെപിയോ, സ്മൃതി ഇറാനിയോ കിഷോരി ലാലിനെ ഒരു ഒത്ത എതിരാളിയായി കണക്കാക്കിയിരുന്നില്ല.

🏏 കായികം ‘ 🏏

🙏ട്വന്റി20 ലോകകപ്പ് ക്രിക്കറ്റില്‍ അഫ്ഗാനിസ്ഥാന്‍ ഉഗാണ്ടയെ 125 റണ്‍സിന് തോല്‍പിച്ചു. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സെടുത്തു.

🙏 മറുപടി
ബാറ്റിംഗിനിറങ്ങിയ ഉഗാണ്ടക്ക് വെറും 58 റണ്‍സെടുക്കാനേ സാധിച്ചുള്ളു. മറ്റൊരു മത്സരത്തില്‍ നെതര്‍ലണ്ട്സ് നേപ്പാളിനെ 6 വിക്കറ്റിന് തോല്‍പിച്ചു.

Advertisement