തിരുവനന്തപുരം. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ കണക്കെടുപ്പുമായി വിവിധ പാര്‍ട്ടികള്‍. തിരഞ്ഞെടുപ്പുഫലം ആഴത്തില്‍ പരിശോധിച്ച് വേണ്ട തിരുത്തലുകള്‍ വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ് ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. തൃശൂരിലെ ബിജെപി വിജയം ഗൗരവമായി കാണുന്നു. പോരായ്മകള്‍ കണ്ടെത്തി പരിഹരിക്കും
തെരഞ്ഞെടുപ്പ് പരാജയം പാർട്ടി വിശദമായി പരിശോധിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കി. ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റേത് കൂട്ടായ്മയുടെ വിജയമെന്നായിരുന്നു എം കെ മുനീറിന്റെ പ്രതികരണം. ആലത്തൂരില്‍ കോൺഗ്രസിന്റെ തോൽവിക്ക് കാരണം നേതൃത്വത്തിന്റെ പിഴവെന്ന് വിമത നേതാവ് എ വി ഗോപിനാഥും, കോട്ടയത്ത് തുഷാർ വെള്ളാപ്പള്ളിക്ക് വോട്ട് വർധിക്കാൻ കാരണം മന്ത്രി വി എൻ വാസവനെന്ന് കോട്ടയം ഡിസിസി പ്രസിഡണ്ട് നാട്ടകം സുരേഷും ആരോപിച്ചു.
ലോക്സഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്റെ ആഘാതത്തിലാണ് സിപിഐഎം. തെരഞ്ഞെടുപ്പ് പരാജയം പാർട്ടി വിശദമായി പരിശോധിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കി. സർക്കാരിന്റെ മുഖം മിനുക്കേണ്ട കാര്യമില്ലെന്നും ബിജെപിയുടെ വളർച്ച ഗൗരവമായി പരിശോധിക്കുമെന്നും എം.വി.ഗോവിന്ദന്‍.
ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റേത് കൂട്ടായ്മയുടെ വിജയമെന്ന് എം കെ മുനീർ പ്രതികരിച്ചു.
വടകരയിൽ എൽഡിഎഫിന്റെ തോൽവി വർഗീയ പ്രചാരണത്തിനുള്ള മറുപടിയെന്നും എം കെ മുനീർ.
ആലത്തൂർ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ തോൽവിക്ക് കാരണം നേതൃത്വത്തിന്റെ പിഴവെന്ന് വിമത നേതാവ് എ വി ഗോപിനാഥും കോട്ടയത്ത് തുഷാർ വെള്ളാപ്പള്ളിക്ക് വോട്ട് വർധിക്കാൻ കാരണം മന്ത്രി വി എൻ വാസവനെന്ന് കോട്ടയം ഡിസിസി പ്രസിഡണ്ട് നാട്ടകം സുരേഷും തുറന്നടിച്ചു.
ജോസ് കെ മാണി വിഭാഗത്തിന്റെ ശക്തി കേന്ദ്രങ്ങളിലെല്ലാം മികച്ച നേട്ടം ഉണ്ടാക്കാനായെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫും ചൂണ്ടിക്കാട്ടി.