ഈരാറ്റുപേട്ട തൊടുപുഴ റോഡിൽ ബൈക്ക് ബസുമായി ഇടിച്ചു വാളകം സ്വദേശി മരിച്ചു

Advertisement

ഈരാറ്റുപേട്ട. തൊടുപുഴ റോഡിൽ കാഞ്ഞിരംകവലയ്ക്ക് സമീപം നടന്ന അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. വാളകം സ്വദേശി ജിബിൻ (18) ആണ് മരിച്ചത്. പാക്കപ്പുള്ളി വളവിലാണ് അപകടമുണ്ടായത്.
ജീപ്പിനെ ഓവർടേക്ക് ചെയ്യുന്നതിനിടെ ബൈക്ക് എതിരെ വന്ന ബസിൽ ഇടിക്കുകയായിരുന്നു.
അപകടത്തിൽ ബൈക്ക് പൂർണമായും തകർന്നു. ബൈക്കിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം

Advertisement