അതേ ആ മഴ മേഘവിസ്ഫോടനം തന്നെ

Advertisement

കൊച്ചി. മേയ് 28 ന് കൊച്ചിയിലുണ്ടായത് മേഘവിസ്ഫോടനം മൂലമുള്ള അതിതീവ്രമഴയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.സംസ്ഥാനത്ത് ജൂൺ ഒമ്പത് വരെ മഴ കനക്കുമെന്ന് കാലാവസ്ഥ കേന്ദ്രം.ഇരട്ട ചക്രവാത ചുഴിയുടെയും, വടക്കൻ കാറ്റിന്റെയും സ്വാധീനമാണ് മഴ ശക്തി പ്രാപിക്കാൻ കാരണമെന്നും കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.

മേയ് 28 ന് കൊച്ചി നഗരത്തിൽ പെയ്ത പ്രളയ സമാന മഴ മേഘവിസ്ഫോടനം മൂലമാണെന്ന് കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചു. ആലുവയും കാക്കനാടും ഉൾപ്പെട എറണാകുളം നഗരത്തിന്റെ മിക്ക ഇടങ്ങളിലും കുറഞ്ഞ സമയം കൊണ്ട് മഴ പെയ്തു. മഴയിൽ രൂപപ്പെട്ടെ വെള്ളക്കെട്ടിൽ ജനജീവിതം സ്തംഭിച്ചു.മൂന്ന് മണിക്കൂറിൽ പലയിടങ്ങളിലും 150 മില്ലി ലിറ്ററിലധികം മഴ പെയ്തുവെന്നാണ് കണക്ക്. അതേ സമയം സംസ്ഥാനത്ത് ജൂണ്‍ 9 വരെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പുതിയ പ്രവചനം.ഇരട്ട ചക്രവാത ചുഴിയുടെയും, വടക്കൻ കാറ്റിന്റെയും സ്വാധീനമാണ് നിലവിൽ മഴ ശക്തമാകാനുള്ള കാരണം.ഒറ്റപെട്ട ശക്തമായ മഴക്കുള്ള സാധ്യത മുൻനിർത്തി പത്തനംതിട്ട ,ആലപ്പുഴ ,കോട്ടയം ,ഇടുക്കി ,കോഴിക്കോട് ,കണ്ണൂർ ,കാസർഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ കേരള, ലക്ഷദ്വീപ്, കർണാടക തീരത്തു നിന്നും മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

Advertisement