മംഗലപുരത്ത് കൊല്ലം സ്വദേശിയുടെ വില്ല കുത്തിത്തുറന്ന് 50 പവനോളം സ്വർണാഭരണങ്ങൾ കവർന്നു

Advertisement

തിരുവനന്തപുരം. മംഗലപുരത്ത് വില്ല കുത്തിത്തുറന്ന് മോഷണം. വില്ലയിൽ നിന്ന് 50 പവനോളം സ്വർണാഭരണങ്ങൾ കവർന്നതായാണ് പരാതി. സുരക്ഷാ ക്യാമറകളുടെയും ജീവനക്കാരെയും വെട്ടിച്ച് വീടിന്റെ ഗ്ലാസ് ജനാല തകർത്ത് അകത്തു കയറിയാണ് മോഷണം.

മംഗലപുരം നെല്ലിമൂടിലെ സ്വകാര്യ വില്ലയിലാണ് സംഭവം. കൊല്ലം സ്വദേശിയുടെ ഷിജിയുടെ അപ്പാർട്ട്മെന്റിലാണ് അൻപത് പവനോളം സ്വർണം കവർന്നത്. വീടിന്റെ അടുക്കള ഭാഗത്തെ ഗ്ലാസ് ജനാല തകർത്താണ് മോഷ്ടാവ് അകത്തു കയറിയത് . 42 ഓളം അപാർട്ട്മെന്റുകൾ സ്ഥിതി ചെയ്യുന്ന വില്ലയിൽ നിരവധി സുരക്ഷാ ക്യാമറകളുണ്ട്.ഈ ക്യാമറകളുടെയും സുരക്ഷാ ജീവനക്കാരുടെയും കണ്ണു വെട്ടിച്ചാണ് മോഷണം നടന്നിരിക്കുന്നത്. ആയൂരിൽ സ്ഥിരതാമസമാക്കിയ ഷിജി ഇടയ്ക്കിടയ്ക്കാണ് വില്ലയിൽ എത്തുന്നത്. ഇന്നലെ ഉച്ചയ്ക്ക് അപ്പാർട്ട്മെന്റിൽ എത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. പരാതിയുടെ അടിസ്ഥാനത്തിൽ മംഗലപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഫോറൻസിക് വിഭാഗവും സംഭവസ്ഥലത്ത് പരിശോധന നടത്തി. സമീപത്തെ സിസിടിവികളും ഫ്ലാറ്റിലെ ആളുകളെയും കേന്ദ്രീകരിച്ചാണ് നിലവിലെ അന്വേഷണം.

Advertisement