അതിരപ്പിള്ളി 24 റിപ്പോർട്ടർ റൂബിൻ ലാലിനെ കള്ളക്കേസിൽ കുടുക്കി മര്‍ദ്ദിച്ച സംഭവത്തിൽ സിഐയെ സസ്പെൻ്റു ചെയ്തു

Advertisement

തൃശൂര്‍. 24 അതിരപ്പിള്ളി റിപ്പോർട്ടർ റൂബിൻ ലാലിനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ CI ആൻഡ്രിക് ഗ്രോമിക്കിനെ സസ്പെൻ്റു ചെയ്തു. റൂബിനെ പോലീസ് മർദ്ദിച്ചുവെന്നും മുഖ്യ തെളിവായ മൊബൈൽ ഫോൺ നശിപ്പിച്ചുവെന്നും അന്വേഷണത്തിൽ കണ്ടെത്തി. റൂബിനെതിരെ നേരത്തെ പോലീസ് ചുമത്തിയ കേസിൽ പുനരന്വേഷണത്തിനും ഉത്തരവിട്ടു.


വനംവകുപ്പ് നൽകിയ കള്ളക്കേസിൽ റൂബിനെ അറസ്റ്റ് ചെയ്ത അതിരപ്പള്ളി Cl ആൻഡ്രിക് ഗ്രോമിക് റൂബിനെ അടിവസ്ത്രത്തിൽ നിർത്തി ക്രൂരമായി മർദ്ദിച്ചുവെന്നാണ് അഡീഷണൽ എസ്പിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലെ കണ്ടെത്തൽ. റൂബിനെ വനംവകുപ്പ് ഉദ്യോഗസ്ഥൻ ജാക്സൺ ഫ്രാൻസിസ് മർദ്ദിക്കുന്ന ദൃശ്യങ്ങൾ അടങ്ങിയ മൊബൈൽ ഫോൺ നശിപ്പിച്ചതായും കണ്ടെത്തി. അറസ്റ്റ് മെമ്മോയോ ചട്ടങ്ങളോ പാലിച്ചില്ല.

പൊലീസിന്റെ പ്രതിച്ഛായ സിഐ ആൻഡ്രിക് ഗ്രോമിക്ക് മോശമാക്കിയെന്നും കടുത്ത ചട്ടലംഘനമാണ് കേസിൽ നടന്നതൊന്നും റിപ്പോർട്ടിൽ പറയുന്നു. ഇതോടെയാണ് ആൻഡ്രിക് ഗ്രോമികിനെ സസ്പെൻഡ് ചെയ്തത്. ഉത്തരമേഖല ഐജി കെ സേതുരാമന്റേതാണ് ഉത്തരവ്. കേസിൽ തുടരുന്നു ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് കൈമാറുകയും ചെയ്തു. റൂബിനെതിരെ വനംവകുപ്പ് മുൻപ് നൽകിയ കള്ളക്കേസിലും പോലീസ് പുനരന്വേഷണത്തിന് ഉത്തരവിട്ടു. റോഡരികിൽ വാഹനം ഇടിച്ചു കിടന്ന കാട്ടുപന്നിയുടെ രക്ഷാപ്രവർത്തനം വൈകുന്നത് റിപ്പോർട്ട് ചെയ്യാൻ എത്തിയ റൂബിൽ നേരെ വനം വകുപ്പ് ഉദ്യോഗസ്ഥൻ കയ്യേറ്റം ചെയ്യുകയും പിന്നീട് കള്ള പരാതി നൽകുകയുമായിരുന്നു.